എനര്‍ജി ബില്‍ കുതിച്ചുയരുമ്പോള്‍ സഹായഹസ്തവുമായി ബോറിസ്; പ്രതിസന്ധി യോഗങ്ങളില്‍ പ്രധാനമന്ത്രി നേരിട്ടെത്തും; ഏപ്രില്‍ 1ന് വിലവര്‍ദ്ധിക്കുന്നതിന് മുന്‍പ് 'എന്തെങ്കിലും ചെയ്യണമെന്ന്' മന്ത്രിമാര്‍; വാം ഹോം ഡിസ്‌കൗണ്ട് വിപുലമാക്കിയേക്കും?

എനര്‍ജി ബില്‍ കുതിച്ചുയരുമ്പോള്‍ സഹായഹസ്തവുമായി ബോറിസ്; പ്രതിസന്ധി യോഗങ്ങളില്‍ പ്രധാനമന്ത്രി നേരിട്ടെത്തും; ഏപ്രില്‍ 1ന് വിലവര്‍ദ്ധിക്കുന്നതിന് മുന്‍പ് 'എന്തെങ്കിലും ചെയ്യണമെന്ന്' മന്ത്രിമാര്‍; വാം ഹോം ഡിസ്‌കൗണ്ട് വിപുലമാക്കിയേക്കും?

എനര്‍ജി ബില്ലുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി ബോറിസ് ജോണ്‍സണ്‍. അടുത്ത മാസത്തിനകം ഇക്കാര്യത്തില്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രൈസ് ക്യാപ് ഉയര്‍ത്തുന്നതോടെ ഏപ്രില്‍ 1ന് വിലയില്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇതിന് മുന്‍പ് എന്തെങ്കിലും ചെയ്യണമെന്നാണ് മന്ത്രിമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


എന്നാല്‍ എന്ത് നടപടികളാണ് ബില്‍ കുതിച്ചുയരുന്നതില്‍ നിന്നും സാധാരണക്കാരെ സംരക്ഷിക്കാനായി സ്വീകരിക്കുകയെന്ന് വ്യക്തമല്ല. സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം പ്രധാനമന്ത്രി അടുത്ത ആഴ്ച നടക്കുന്ന എനര്‍ജി പ്രതിസന്ധി യോഗങ്ങളില്‍ നേരിട്ട് പങ്കെടുക്കുമെന്നാണ് അറിയുന്നത്. ട്രഷറിയില്‍ നിന്നും അധിക ഫണ്ട് ഇറക്കാനുള്ള നടപടികളാകും പ്രധാനമായും സ്വീകരിക്കുക.

ഫെബ്രുവരി 7നകം ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രൈസ് ക്യാപ് എത്രത്തോളം ഉയര്‍ത്തുമെന്ന് എനര്‍ജി വാച്ച്‌ഡോഗ് ഓഫ്‌ജെം തീരുമാനിക്കുന്നത് ഈ തീയതിയിലാണ്. ഈ മാറ്റം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരികയും, സെപ്റ്റംബര്‍ വരെ തുടരുകയും ചെയ്യും.

കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 600 പൗണ്ട് വരെ വര്‍ദ്ധനവാണ് നേരിടേണ്ടി വരികയെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് വാര്‍ഷിക ബില്‍ 1877 പൗണ്ടിന് മുകളിലേക്ക് കടക്കുമെന്ന് അര്‍ത്ഥം. വാം ഹൗസ് ഡിസ്‌കൗണ്ട് വിപുലമാക്കുകയാണ് ഇതില്‍ നിന്നും സംരക്ഷണം നല്‍കാനുള്ള ഒരു വഴിയെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2.2 മില്ല്യണ്‍ ഭവനങ്ങള്‍ക്കാണ് ഇപ്പോള്‍ ഈ സ്‌കീമുള്ളത്. ഇതുവഴി 2021 ഒക്ടോബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ 140 പൗണ്ട് നല്‍കുന്നുണ്ട്. അടുത്ത വിന്ററില്‍ ഇതില്‍ 10 പൗണ്ട് കൂട്ടണമെന്നാണ് മന്ത്രിമാര്‍ നിശ്ചയിച്ചിരിക്കുന്നത്. 8 ലക്ഷം ഭവനങ്ങളെ കൂടി സ്‌കീമില്‍ ഉള്‍പ്പെടുത്താനും നീക്കമുണ്ട്. എന്നാല്‍ എനര്‍ജി വില പ്രതിസന്ധി വരുന്നതോടെ സ്‌കീം കൂടുതല്‍ വിപുലമാക്കേണ്ടി വരും.
Other News in this category



4malayalees Recommends