സ്‌കോട്ട്‌ലണ്ടില്‍ താപനില -12 സെല്‍ഷ്യസില്‍, ലണ്ടനില്‍ -6 സെല്‍ഷ്യസ്; ഡ്രൈവര്‍മാരെ കാത്തിരിക്കുന്നത് മഞ്ഞും, ഐസും, അപകടകരമായ റോഡുകളും; ഇടിമിന്നലില്‍ വൈദ്യുതി ബന്ധം തകരാറിലാകും; വെള്ളിയാഴ്ച വരെ വാഹനയാത്രക്കാര്‍ സൂക്ഷിക്കണം!

സ്‌കോട്ട്‌ലണ്ടില്‍ താപനില -12 സെല്‍ഷ്യസില്‍, ലണ്ടനില്‍ -6 സെല്‍ഷ്യസ്; ഡ്രൈവര്‍മാരെ കാത്തിരിക്കുന്നത് മഞ്ഞും, ഐസും, അപകടകരമായ റോഡുകളും; ഇടിമിന്നലില്‍ വൈദ്യുതി ബന്ധം തകരാറിലാകും; വെള്ളിയാഴ്ച വരെ വാഹനയാത്രക്കാര്‍ സൂക്ഷിക്കണം!

രാത്രികാലത്ത് സ്‌കോട്ട്‌ലണ്ടിലെ താപനില -12 സെല്‍ഷ്യസായും, ലണ്ടനിലെ ചില ഭാഗങ്ങളില്‍ -6 സെല്‍ഷ്യസായും താഴ്ന്നതോടെ രാവിലെ വാഹനയാത്രക്ക് ഇറങ്ങുന്നവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് മോട്ടോറിസ്റ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും അപകടകരമായ കാലാവസ്ഥയാണ് നേരിടേണ്ടി വരുന്നതെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.


ഉയര്‍ന്ന പ്രദേശങ്ങളില്‍ 10 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴുമെന്നാണ് മെറ്റ് ഓഫീസ് പ്രവചനം. കൂടാതെ ചില ഭാഗങ്ങളില്‍ ഐസ് രൂപപ്പെടാനുള്ള സാധ്യതയ്ക്ക് പുറമെ ഇടിമിന്നലും നേരിടേണ്ടി വരും. ഇരുട്ട് വീഴുന്നതോടെ താപനില രാത്രികാലങ്ങളില്‍ പൊടുന്നനെ തണുപ്പ് കൂടുകയും ചെയ്യുമെന്ന് മീറ്റിയോറോളജിസ്റ്റുകള്‍ വ്യക്തമാക്കുന്നു. വ്യാഴാഴ്ചത്തേക്ക് 'മഞ്ഞും, ഐസും' ഉണ്ടായേക്കാവുന്ന മഞ്ഞ മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്.

വെസ്റ്റ് സ്‌കോട്ട്‌ലണ്ട് മുതല്‍ നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ വരെയും, മിഡ്‌ലാന്‍ഡ്‌സിലെ സ്‌റ്റോക്ക് ഓണ്‍ ട്രെന്റും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ വെസ്‌റ്റേണ്‍ ഭാഗങ്ങളിലുമാണ് മുന്നറിയിപ്പ്. മഞ്ഞുപാളികള്‍ രൂപപ്പെടുകയും, മഞ്ഞുവീഴ്ച ഉണ്ടാവുകയും ചെയ്യുന്നതോടെ വ്യാഴാഴ്ച രാത്രി യാത്രകള്‍ക്ക് ചില തടസ്സങ്ങള്‍ ഉണ്ടാകും. വെള്ളിയാഴ്ച രാവിലെ വരെ ഈ സ്ഥിതി നിലനില്‍ക്കും.

റോഡുകളും, റെയില്‍ ഗതാഗതവും ഇതിന്റെ പ്രത്യാഘാതം നേരിടുമെന്നും മീറ്റിയോറോളജിസ്റ്റുകള്‍ വ്യക്തമാക്കി. കൂടാതെ ഇടിമിന്നല്‍ മൂലം ചില ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം തകരാറിലാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. മഞ്ഞ്, ഐസ് മുന്നറിയിപ്പുകള്‍ വ്യാഴാഴ്ച രാത്രി 8 മുതല്‍ വെള്ളിയാഴ്ച രാവിലെ 11 വരെയാണ് നിലവിലുണ്ടാവുക.

ന്യൂ ഇയറില്‍ താരമ്യേന ആശ്വാസകരമായ താപനിലയാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍ ഗ്ലാസ്‌ഗോയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ -4 സെല്‍ഷ്യസും, എഡിന്‍ബര്‍ഗില്‍ -3 സെല്‍ഷ്യസും അനുഭവപ്പെടുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.
Other News in this category



4malayalees Recommends