യുകെയില്‍ ദൈനംദിന കേസുകളില്‍ ഒരാഴ്ച കൊണ്ട് 40% കുറവ്; 24 മണിക്കൂറില്‍ 109,133 പോസിറ്റീവ് കേസുകള്‍; രാജ്യത്തെ ഒമിക്രോണ്‍ തരംഗത്തിന്റെ കൊമ്പൊടിയുന്നു; 335 പേരുടെ ജീവനെടുത്ത് മരണസംഖ്യ മുന്നോട്ട്

യുകെയില്‍ ദൈനംദിന കേസുകളില്‍ ഒരാഴ്ച കൊണ്ട് 40% കുറവ്; 24 മണിക്കൂറില്‍ 109,133 പോസിറ്റീവ് കേസുകള്‍; രാജ്യത്തെ ഒമിക്രോണ്‍ തരംഗത്തിന്റെ കൊമ്പൊടിയുന്നു; 335 പേരുടെ ജീവനെടുത്ത് മരണസംഖ്യ മുന്നോട്ട്

ബ്രിട്ടനിലെ ഒമിക്രോണ്‍ തരംഗം പ്രതീക്ഷിച്ച രീതിയില്‍ ഒടുങ്ങുന്നു. കുതിച്ചുയര്‍ന്ന് ഭയന്ന കോവിഡ് കേസുകള്‍ തുടര്‍ച്ചയായി കുറയുന്നത് ആവര്‍ത്തിക്കുകയാണ്. എന്‍എച്ച്എസ് ആശുപത്രി പ്രവേശനങ്ങളും മാറ്റമില്ലാതെ തുടരുന്നു.


കഴിഞ്ഞ 24 മണിക്കൂറില്‍ 109,133 പോസിറ്റീവ് കേസുകള്‍ കൂടിയാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഒരാഴ്ചയിലെ കണക്കുകളില്‍ നിന്നും 39 ശതമാനത്തിന്റെ കുറവാണിത്. തുടര്‍ച്ചയായ എട്ടാം ദിവസമാണ് ആഴ്ച തോറുമുള്ള കണക്കുകളില്‍ ഈ ഇടിവ്. രണ്ടാഴ്ചയ്ക്കിടെയുള്ള ഏറ്റവും കുറഞ്ഞ ദൈനംദിന കേസുകളാണ് ഇന്നലെ രേഖപ്പെടുത്തിയത്.

അതേസമയം മരണസംഖ്യയില്‍ അടുത്ത ദിവസങ്ങളിലായി വര്‍ദ്ധനവ് പ്രകടമായിട്ടുണ്ട്. 335 പേരുടെ ജീവന്‍ കൂടി ഇതോടൊപ്പം കവര്‍ന്നു. ഹോളിഡേകള്‍ മൂലം റിപ്പോര്‍ട്ടിംഗ് കുറഞ്ഞതാണോ ഈ വര്‍ദ്ധനവിന് കാരണമാകുന്നതെന്ന് വ്യക്തമല്ല. 261 ആണ് ഏഴ് ദിവസത്തെ ശരാശരി മരണനിരക്ക്. ജനുവരി 9ന് 2184 രോഗികളെയാണ് ആശുപത്രിയില്‍ വൈറസ് ബാധിച്ച് പ്രവേശിപ്പിച്ചതെന്നാണ് കണക്കുകള്‍.


ഒമിക്രോണ്‍ കേസുകളുടെ സമ്മര്‍ദത്തില്‍ ആശുപത്രികള്‍ രോഗികളുടെ എണ്ണം ഉയര്‍ന്നത് നേരിട്ടിരുന്നുവെങ്കിലും ഈ പ്രതിഭാസം താഴുന്നതായാണ് എന്‍എച്ച്എസ് മേധാവികളുടെയും ശുഭാപ്തി വിശ്വാസം. പുതുതായി തയ്യാറാക്കിയ എട്ട് നൈറ്റിംഗേല്‍ സര്‍ജ് ഹഹബ്ബുകളുടെ ആവശ്യം വരില്ലെന്നാണ് കരുതുന്നത്.

അതേസമയം നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ ഒഴികെ രാജ്യത്തിന്റെ എല്ലാ ഭാഗത്തും, എല്ലാ പ്രായവിഭാഗത്തിലും കേസുകള്‍ കുറയു്‌നനുവെന്നാണ് ബ്രിട്ടന്റെ ട്രാക്കിംഗ് പഠനം വ്യക്തമാക്കുന്നത്. ഓരോ ദിവസവും രോഗബാധിതരാകുന്നവരുടെ എണ്ണത്തില്‍ 12 ശതമാനം കുറവുണ്ടെന്നാണ് ലണ്ടന്‍ കിംഗ്‌സ് കോളേജ് പഠനം പറയുന്നത്. ഓരോ ദിവസവും ലക്ഷണങ്ങളോടെ 183,000 പേര്‍ക്കാണ് രോഗം പിടിപെടുന്നതെന്നാണ് കണക്കുകൂട്ടല്‍.
Other News in this category



4malayalees Recommends