പ്രിയപ്പെട്ട മകനെ തള്ളിപ്പറഞ്ഞ് എലിസബത്ത് രാജ്ഞി ; ആന്‍ഡ്രൂ രാജകുമാരന്റെ രാജ പദവികളും സൈനീക ബഹുമതികളും എടുത്തുകളഞ്ഞു ; പീഡന കേസില്‍ ഇനി ' സാധാരണ പൗരനായി' വിചാരണ നേരിടേണ്ടിവരും

പ്രിയപ്പെട്ട മകനെ തള്ളിപ്പറഞ്ഞ് എലിസബത്ത് രാജ്ഞി ; ആന്‍ഡ്രൂ രാജകുമാരന്റെ രാജ പദവികളും സൈനീക ബഹുമതികളും എടുത്തുകളഞ്ഞു ; പീഡന കേസില്‍ ഇനി ' സാധാരണ പൗരനായി' വിചാരണ നേരിടേണ്ടിവരും
പ്രിയപ്പെട്ട മകനായാലും തെറ്റ് ചെയ്താല്‍ പടിക്കുപുറത്ത് !! മകന്‍ ആന്‍ഡ്രൂ രാജകുമാരനെതിരെ പീഡന കേസില്‍ വിചാരണ തുടങ്ങാനിരിക്കേ കടുത്ത നടപടികളുമായി രാജകുടുംബം. രാജ പദവികളും സൈനിക ബഹുമതികളും മറ്റ് പദവികളും റദ്ദാക്കിയിരിക്കുകയാണ് ക്യൂന്‍ എലിസബത്ത്. അമേരിക്കയില്‍ നടക്കുന്ന വിചാരണയില്‍ സാധാരണ പൗരനായി നിയമനടപടികളുമായി മുന്നോട്ട് പോകേണ്ടിവരും.

അമേരിക്കയില്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ വിചാരണ റദ്ദാക്കണമെന്ന ആന്‍ഡ്രൂവിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. ഇതോടെ വരും ദിവസം നിയമ നടപടികളുമായി മുന്നോട്ട് പോകേണ്ടിവരുമെന്നത് വ്യക്തം. രാജ കുടുംബത്തില്‍ വിശദ ചര്‍ച്ചയ്ക്ക് ശേഷമാണ് കൊട്ടാരം ശക്തമായ തീരുമാനമെടുത്തത്.


ചാള്‍സ് വില്യം രാജകുമാരന്മാരുടെ നിര്‍ണ്ണായക തീരുമാനമാണ് ആന്‍ഡ്രൂ രാജകുമാരന് തിരിച്ചടിയായതെന്നാണ് സൂചന. രാജ കുടുംബത്തിന്റെ തീരുമാനം ഉചിതമായിരിക്കുമെന്നും പ്രതിസന്ധികള്‍ എത്രയുണ്ടായാലും കടുത്ത തീരുമാനങ്ങള്‍ക്ക് മടി കാണിക്കാറില്ലെന്നും കൊട്ടാരം ഉദ്യോഗസ്ഥന്‍ വിഷയത്തില്‍ പ്രതികരിച്ചു. അഭിഭാഷകനായ ഗാരി ബ്ലോക്‌സമിനൊപ്പം ആന്‍ഡ്രൂ ഇന്നലെ രാജ്ഞിയുമായി ഒരു മണിക്കൂറിലേറെ സംസാരിച്ചിരുന്നു.

പൊതുപരിപാടികളില്‍ രാജകുടുംബത്തെ പ്രതിനിധീകരിച്ച് ഇനി ആന്‍ഡ്രൂ പങ്കെടുക്കാന്‍ പാടില്ല.. കേസില്‍ യാതൊരു പിന്തുണയും കൊട്ടാരത്തില്‍ നിന്നില്ല. വെര്‍ജീനിയ റോബര്‍ട്ടിന്റെ പരാതിയില്‍ ഇനിയുള്ള നാളുകള്‍ നിയമ പോരാട്ടത്തിന്റെതാകും ആന്‍ഡ്രുവിന്. കേസ് പിന്‍വലിപ്പിക്കാന്‍ പരമാവധി ശ്രമിച്ചിട്ടും നടക്കാതെ വന്നതും തിരിച്ചടിയായി.

Other News in this category



4malayalees Recommends