ഗ്ലോസ്റ്ററിന് സമീപം കാര്‍ അപകടത്തില്‍ സ്റ്റുഡന്റ് വിസയിലെത്തിയ മലയാളി കുടുംബങ്ങള്‍ അപകടത്തില്‍പ്പെട്ടു ; ലോറിയുമായി കാര്‍ കൂട്ടിയിടിച്ച അപകടത്തില്‍ രണ്ടു മരണം ; രണ്ട് പേര്‍ക്ക് പരിക്ക് ; പരിക്കേറ്റവര്‍ ബ്രിസ്റ്റോള്‍ ഓക്‌സ്‌ഫോര്‍ഡ് ആശുപത്രികളില്‍

ഗ്ലോസ്റ്ററിന് സമീപം കാര്‍ അപകടത്തില്‍ സ്റ്റുഡന്റ് വിസയിലെത്തിയ മലയാളി കുടുംബങ്ങള്‍ അപകടത്തില്‍പ്പെട്ടു ; ലോറിയുമായി കാര്‍ കൂട്ടിയിടിച്ച അപകടത്തില്‍ രണ്ടു മരണം ; രണ്ട് പേര്‍ക്ക് പരിക്ക് ; പരിക്കേറ്റവര്‍ ബ്രിസ്റ്റോള്‍ ഓക്‌സ്‌ഫോര്‍ഡ് ആശുപത്രികളില്‍
യുകെ മലയാളികളെ ഞെട്ടിച്ച് നടന്ന കാര്‍ അപകടത്തില്‍ രണ്ടു മരണം. മാസങ്ങള്‍ക്ക് മുമ്പ് ബ്രിട്ടനില്‍ സ്റ്റുഡന്റ്‌സ് വിസയിലെത്തിയ മലയാളി കുടുംബങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ലൂട്ടനില്‍ നിന്ന് ഓക്‌സ്‌ഫോര്‍ഡിലുള്ള സുഹൃത്തിനെ കാണാന്‍ പുറപ്പെട്ടതാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്.


എറണാകുളം കൊല്ലം കോലഞ്ചേരി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ ഓടിച്ചിരുന്ന യുവാവിന്റെ മരണം അപകട സമയത്ത് തന്നെ സ്ഥിരീകരിച്ചു.രണ്ടാമത്തെ മരണം കാറില്‍ ഉണ്ടായിരുന്ന യുവതിയുടേതാണ്. ലോറിയുമായുള്ള കൂട്ടിയിടിയാണ് ആഘാതം കൂട്ടിയത്. ഗ്ലോസ്റ്റര്‍ഷെയര്‍ കോണ്‍സ്റ്റാബുലറി പുറത്തുവിട്ടിട്ടില്ല. അപകട സ്ഥലത്ത് ആംബുലന്‍സ് യൂണിറ്റുകളും എയര്‍ ആംബുലന്‍സും ഹസാര്‍ഡ് ഏരിയ റെസ്‌പോണ്‍സ് ടീമും ഉള്‍പ്പെടെയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

എറണാകുളം മൂവാറ്റുപുഴ കുന്നയ്ക്കല്‍ സ്വദേശി ബിന്‍സ് രാജന്‍, കൊല്ലം സ്വദേശിനി അര്‍ച്ചന നിര്‍മല്‍ എന്നിവരാണ് മരിച്ചത്. അര്‍ച്ചനയുടെ ഭര്‍ത്താവ് നിര്‍മല്‍ രമേശിനും ബിന്‍സിന്റെ ഭാര്യയ്ക്കും ഗുരുതരമായി പരുക്കേറ്റെന്നാണ് വിവരം.

ഇവരെ അത്യാഹിത വിഭാഗത്തില്‍ ഓക്‌സ്‌ഫോര്‍ഡ് ജോണ്‍ റാഡ് ക്ലിഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഒരു വയസു പ്രായമുള്ള കുഞ്ഞിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗുരുതരമല്ലാത്ത പരിക്കേറ്റ രണ്ടുപേരെ ബ്രിസ്റ്റോള്‍ സൗത്ത് മേഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് കൈകാലുകള്‍ക്ക് ഒടിവുണ്ട്.



കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് ബിന്‍സ് രാജന്‍ ഭാര്യ അനഘയും കുട്ടിയുമൊത്ത് യുകെയിലെത്തിയത്. ലൂട്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്നു അനഘ. കൂട്ടുകാരായ ബിന്‍സും നിര്‍മലും കുടുംബസമേതം ഓക്‌സ്ഫഡിലെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. യുകെ മലയാളിയുടെ സംഘടനാ നേതാക്കള്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി.


ഗ്ലോസ്റ്ററഇന് സമീപം എ 436ല്‍ ആന്‍ഡേവേര്‍സ്‌ഫോര്‍ഡ് എന്ന സ്ഥലത്താണ് അപകടം.

ഒക്ടോബറിലാണ് ഇവര്‍ യൂണിവേഴ്‌സിറ്റിയില്‍ ക്ലാസുകളിലെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് പതിനൊന്നേകാലോടെയാണ് അപകടം നടന്നത്. എട്ടു മണിക്കൂറോളം റോഡുകള്‍ അടച്ചിട്ടു.ലൂട്ടന്‍ മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ് അപകടം.


Other News in this category



4malayalees Recommends