കോവിഡ് പിസിആര്‍ ടെസ്റ്റിന് പകരം എക്‌സ്‌റേ പരിശോധന വരുന്നു; 100% കൃത്യത നല്‍കുന്ന ടെസ്റ്റ് ഫലം മിനിറ്റുകള്‍ക്കുള്ളില്‍ ലഭിക്കും; പിസിആര്‍ ടെസ്റ്റിലും വേഗത്തില്‍ വൈറസിനെ കണ്ടെത്താന്‍ എഐയുമായി ശാസ്ത്രജ്ഞര്‍

കോവിഡ് പിസിആര്‍ ടെസ്റ്റിന് പകരം എക്‌സ്‌റേ പരിശോധന വരുന്നു; 100% കൃത്യത നല്‍കുന്ന ടെസ്റ്റ് ഫലം മിനിറ്റുകള്‍ക്കുള്ളില്‍ ലഭിക്കും; പിസിആര്‍ ടെസ്റ്റിലും വേഗത്തില്‍ വൈറസിനെ കണ്ടെത്താന്‍ എഐയുമായി ശാസ്ത്രജ്ഞര്‍

കോവിഡ് പിസിആര്‍ ടെസ്റ്റുകള്‍ക്ക് പകരം കൊറോണാവൈറസിനെ കണ്ടെത്താന്‍ എക്‌സ്‌റേ പരിശോധന വരുന്നു. 100% കൃത്യത പറയുന്ന ഈ ടെസ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് ദി വെസ്റ്റ് ഓഫ് സ്‌കോട്ട്‌ലണ്ടിലെ ശാസ്ത്രജ്ഞരാണ് വികസിപ്പിച്ചത്. പിസിആര്‍ ടെസ്റ്റിലും വേഗത്തില്‍ വൈറസിനെ കണ്ടെത്താന്‍ കഴിയുന്ന സുപ്രധാന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമാണ് ഇത്.


പിസിആര്‍ ടെസ്റ്റ് നടത്തിയാല്‍ ചുരുങ്ങിയത് രണ്ട് മണിക്കൂര്‍ കൊണ്ടാണ് ഫലം ലഭിക്കുക. പുതിയ സംവിധാനത്തില്‍ എക്‌സ്‌റേ ടെക്‌നോളജി ഉപയോഗിച്ച് കോവിഡ്-19 ബാധിച്ച രോഗികളുടെയും, ആരോഗ്യമുള്ള വ്യക്തികളുടെയും, വൈറല്‍ ന്യൂമോണിയ പിടിപെട്ടവരുടെയും 3000-ഓളം ചിത്രങ്ങള്‍ പരിശോധിച്ച് താരതമ്യം ചെയ്യുന്നതാണ് രീതി.

ഒരു എഐ പ്രൊസസിലൂടെ ചിത്രങ്ങള്‍ അല്‍ഗോരിതം വഴി പരിശോധിച്ച് രോഗം സ്ഥിരീകരിക്കുകയാണ് ചെയ്യുന്നത്. പരീക്ഷണത്തില്‍ 98 ശതമാനം കൃത്യതയാണ് കണ്ടെത്തിയിരിക്കുന്നത്. ഈ സാങ്കേതിതവിദ്യ ആക്‌സിഡന്റ് & എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

യുഡബ്യുഎസിലെ അഫെക്ടീവ് & ഹ്യൂമന്‍ കമ്പ്യൂട്ടിംഗ് ഫോര്‍ സ്മാര്‍ട്ട് എന്‍വയോണ്‍മെന്റ്‌സ് റിസേര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ പ്രൊഫസര്‍ നയീം റംസാന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ഗവേഷണം നയിച്ചത്.

കോവിഡ്-19 അതിവേഗത്തില്‍ കണ്ടെത്താന്‍ ഉറപ്പുള്ള ഒരു രീതി ഏറെ ആവശ്യമാണ്. ഒമിക്രോണ്‍ വന്നതോടെ ഇതിന്റെ ആവശ്യമേറി, പ്രൊഫ. നയീം റംസാന്‍ വ്യക്തമാക്കി. എന്നാല്‍ നിലവിലെ പിസിആര്‍ ടെസ്റ്റുകള്‍ക്ക് പകരമാകാന്‍ നിലവില്‍ എക്‌സ്‌റേ സംവിധാനത്തിന് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Other News in this category



4malayalees Recommends