ടാക്‌സ് വര്‍ദ്ധന വൈകിപ്പിക്കാന്‍ പിന്തുണയുമായി ബ്രിട്ടീഷ് ക്യാബിനറ്റ്; നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന തടയണമെന്ന ആവശ്യം ശക്തമാകുന്നു; എനര്‍ജി ബില്ലിലെ വാറ്റ് വെട്ടിക്കുറയ്ക്കാന്‍ നീക്കവുമായി ബോറിസ് ജോണ്‍സണ്‍

ടാക്‌സ് വര്‍ദ്ധന വൈകിപ്പിക്കാന്‍ പിന്തുണയുമായി ബ്രിട്ടീഷ് ക്യാബിനറ്റ്; നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന തടയണമെന്ന ആവശ്യം ശക്തമാകുന്നു; എനര്‍ജി ബില്ലിലെ വാറ്റ് വെട്ടിക്കുറയ്ക്കാന്‍ നീക്കവുമായി ബോറിസ് ജോണ്‍സണ്‍

നികുതിവര്‍ദ്ധന ആര്‍ക്കും അത്ര താല്‍പര്യമുള്ള വിഷയമല്ല. സര്‍ക്കാര്‍ ഖജനാവിന് ലാഭമാണെങ്കിലും നികുതി പിരിവ് വര്‍ദ്ധിക്കുന്നത് ജനപ്രിയത ഇടിക്കുമെന്ന് സര്‍ക്കാരുകള്‍ക്ക് വ്യക്തമാണ്. എന്നാല്‍ കോവിഡ് മഹാമാരി ബ്രിട്ടന്റെ ഈ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുകയും, നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനവിലൂടെ ഹെല്‍ത്ത് കെയര്‍ മേഖലയ്ക്ക് അധികമായി ആവശ്യമുള്ള പണം കണ്ടെത്തേണ്ടി വരികയും ചെയ്യുകയാണ്. ജനങ്ങളുടെ ജീവിതച്ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഈ വര്‍ദ്ധന അതിക്രമം തന്നെയാണ്.


ഇത് മനസ്സിലാക്കി നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന നിര്‍ത്തിവെച്ച് ജനങ്ങളെ കരകയറ്റണമെന്നാണ് ക്യാബിനറ്റ് അംഗങ്ങള്‍ ഐക്യകണ്‌ഠേന ആവശ്യപ്പെടുന്നത്. 1.25 ശതമാനം വര്‍ദ്ധനവ് നടപ്പാക്കുന്നതിന് മുന്‍പ് പുനരാലോചന വേണമെന്നാണ് ബോറിസ് ജോണ്‍സനോട് മന്ത്രിമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ എനര്‍ജി ബില്ലും, കൗണ്‍സില്‍ ടാക്‌സും ഉയരുന്നതിനൊപ്പം പണപ്പെരുപ്പവും കൂടിച്ചേരുമ്പോള്‍ കുടുംബങ്ങളുടെ അടിത്തറ ഇളകുമെന്നാണ് മുന്നറിയിപ്പ്.യ

ഇതോടെയാണ് മുതിര്‍ന്ന ടോറി എംപിമാരും, ബിസിനസ്സ് നേതാക്കളും, ഇക്കണോമിസ്റ്റുകളും പദ്ധതി വൈകിപ്പിക്കണമെന്ന് സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ഉയര്‍ത്തുന്നത്. ചാന്‍സലര്‍ ഋഷി സുനാക് പദ്ധതി നിര്‍ത്തിവെയ്ക്കാന്‍ തയ്യാറായാല്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കില്ലെന്ന് മുതിര്‍ന്ന മന്ത്രി വ്യക്തമാക്കി.

നികുതി വര്‍ദ്ധനവ് ഈ ഘട്ടത്തില്‍ നടപ്പാക്കുന്നത് തെറ്റായ കാര്യമാണ്. കോവിഡില്‍ നിന്നും കൃത്യമായ തിരിച്ചുവരവ് നടത്തിയ ശേഷം വേണം ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കാന്‍. പന്ത് ഉഇപ്പോള്‍ ചാന്‍സലറുടെ കോര്‍ട്ടിലാണ്, ഈ മന്ത്രി അഭിപ്രായപ്പെട്ടു.

ഇതിനിടെ എനര്‍ജി ബില്ലുകളില്‍ ഏര്‍പ്പെടുത്തുന്ന 5% വാറ്റ് വെട്ടിച്ചുരുക്കാന്‍ പ്രധാനമന്ത്രി തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ വിഷയത്തില്‍ ബോറിസും, സുനാകും ചര്‍ച്ച നടത്തിയ ശേഷമാകും തീരുമാനം. ട്രഷറിക്ക് 1.2 ബില്ല്യണ്‍ പൗണ്ട് നഷ്ടം വരുത്തുമെങ്കിലും കുടുംബങ്ങളുടെ എനര്‍ജി ബില്ലുകളില്‍ 60 പൗണ്ട് വരെ കുറയ്ക്കാന്‍ സഹായിക്കും.
Other News in this category



4malayalees Recommends