ഇംഗ്ലണ്ടില്‍ വാക്‌സിനെടുക്കാതെ എന്‍എച്ച്എസ് ജോലി പോയാല്‍ വെയില്‍സില്‍ 'പണികിട്ടും'! കോവിഡ് വാക്‌സിനെടുക്കാത്ത മെഡിക്കല്‍ ജീവനക്കാരെ ജോലിക്കെടുക്കുമെന്ന സൂചന നല്‍കി വെയില്‍സ് ഫസ്റ്റ് മിനിസ്റ്റര്‍; എന്‍എച്ച്എസ് വെയില്‍സിലേക്ക് സ്വാഗതം!

ഇംഗ്ലണ്ടില്‍ വാക്‌സിനെടുക്കാതെ എന്‍എച്ച്എസ് ജോലി പോയാല്‍ വെയില്‍സില്‍ 'പണികിട്ടും'! കോവിഡ് വാക്‌സിനെടുക്കാത്ത മെഡിക്കല്‍ ജീവനക്കാരെ ജോലിക്കെടുക്കുമെന്ന സൂചന നല്‍കി വെയില്‍സ് ഫസ്റ്റ് മിനിസ്റ്റര്‍; എന്‍എച്ച്എസ് വെയില്‍സിലേക്ക് സ്വാഗതം!

ഇംഗ്ലണ്ടില്‍ കോവിഡ് വാക്‌സിനെടുക്കാതെ ജോലി നഷ്ടപ്പെടുന്ന എന്‍എച്ച്എസ് ജീവനക്കാരെ ജോലിക്കെടുക്കാന്‍ വെയില്‍സ്. വാക്‌സിനെടുക്കാത്തതിന്റെ പേരില്‍ ഇംഗ്ലണ്ടില്‍ ജോലി നഷ്ടമാകുന്ന മെഡിക്കല്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് ലേബറുകാരനായ വെയില്‍സ് ഫസ്റ്റ് മിനിസ്റ്റര്‍ മാര്‍ക്ക് ഡ്രേക്ക്‌ഫോര്‍ഡ് പറഞ്ഞു.


വെയില്‍സില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമല്ല. വാക്‌സിനേഷന്‍ നല്‍കുന്ന സുരക്ഷ ഭൂരിപക്ഷം ജോലിക്കാരുടെ സ്വീകരിച്ചിട്ടുണ്ടെന്നാണ് ഡ്രേക്ക്‌ഫോര്‍ഡിന്റെ നിലപാട്. ഇംഗ്ലണ്ടില്‍ നിന്നും എന്‍എച്ച്എസ് ജീവനക്കാരെ ജോലിക്ക് ക്ഷണിക്കുമോയെന്ന ചോദ്യത്തിന് 'വാക്‌സിനെടുക്കാത്ത ആളുകളെ തെരഞ്ഞ് പോകില്ല. ഇവര്‍ അപേക്ഷിച്ചാല്‍ സാധാരണ രീതിയില്‍ ഇന്റര്‍വ്യൂ നടക്കും. അവരുടെ തീരുമാനത്തിന് പിന്നിലെ കാരണം പരിഗണിക്കും. ഇവരെ പൂര്‍ണ്ണമായി ഒഴിവാക്കില്ല', ഫസ്റ്റ് മിനിസ്റ്റര്‍ മറുപടി നല്‍കി.

സ്‌കോട്ട്‌ലണ്ടിലും എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വാക്‌സിന്‍ നിബന്ധനയില്ല. ഇതോടെ ഇംഗ്ലണ്ടില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തതിന്റെ പേരില്‍ ജോലി നഷ്ടമായാലും നോര്‍ത്ത് മേഖലയിലേക്ക് യാത്ര ചെയ്ത് ജോലി കണ്ടെത്താന്‍ മെഡിക്കല്‍ ജീവനക്കാര്‍ക്ക് സാധിക്കും.

ഫെബ്രുവരി 3നകം ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചെങ്കില്‍ മാത്രമാണ് ഏപ്രില്‍ 1നകം രണ്ടാം ഡോസുമെടുത്ത് നിലവിലെ നിയമം അനുസരിക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് സാധിക്കൂ. എന്നാല്‍ 80,000 ജീവനക്കാര്‍ ഇപ്പോഴും വാക്‌സിനെടുക്കാന്‍ തയ്യാറായിട്ടില്ല. ഇതോടെ നിയമം ആറ് മാസം വൈകിപ്പിച്ച് സുപ്രധാന ഘട്ടത്തില്‍ ജീവനക്കാരുടെ പലായനം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

വാക്‌സിന്‍ നിബന്ധന നീട്ടിവെയ്ക്കാന്‍ മന്ത്രിമാര്‍ ആലോചിക്കുന്നതിനെ അനുകൂലിക്കുന്നവരും, എതിര്‍ക്കുന്നവരുമുണ്ട്. റോയല്‍ കോളേജ് ഓഫ് ജിപി'സ് ചെയര്‍മാന്‍ മാര്‍ട്ടിന്‍ മാര്‍ഷലിന്റെ നിലപാട് പ്രകാരം ഇപ്പോള്‍ നിയമം നടപ്പാക്കുന്നത് ശരിയായ മാര്‍ഗ്ഗമല്ല. എന്നാല്‍ എതിര്‍പ്പിനുള്ള ഉത്തരം ഇതല്ലെന്ന് പറയുന്നവരുമുണ്ട്.
Other News in this category



4malayalees Recommends