കെയ്റ്റ് രാജകുമാരി ചരിത്രത്തിന്റെ ഭാഗമാകുമോ ? പ്രിന്‍സ് ആന്‍ഡ്രൂവിന് നഷ്ടമായ പട്ടാള കേണല്‍ പദവി കെയ്റ്റ് സ്വന്തമാക്കിയേക്കും ; മുതിര്‍ന്ന സൈനീകരുടെ ആഗ്രഹമിങ്ങനെ

കെയ്റ്റ് രാജകുമാരി ചരിത്രത്തിന്റെ ഭാഗമാകുമോ ? പ്രിന്‍സ് ആന്‍ഡ്രൂവിന് നഷ്ടമായ പട്ടാള കേണല്‍ പദവി കെയ്റ്റ് സ്വന്തമാക്കിയേക്കും ; മുതിര്‍ന്ന സൈനീകരുടെ ആഗ്രഹമിങ്ങനെ
ലൈംഗീക അപവാദ കേസില്‍ വിചാരണ നേരിടുന്ന ആന്‍ഡ്രൂ രാജകുമാരനില്‍ നിന്ന് നീക്കം ചെയ്ത ഗ്‌പെനേഡിയര്‍ ഗാര്‍ഡ്‌സ് കേണല്‍ പദവി കെയ്റ്റ് രാജകുമാരിക്ക് നല്‍കിയേക്കും. എച്ച്ആര്‍ എച്ച് പദവിയും സൈനിക ചാരിറ്റി അഫിലിയേഷനുകളെല്ലാം നീക്കം ചെയ്തതിനൊപ്പം ആന്‍ഡ്രുവിന് കേണല്‍ പദവിയും നഷ്ടമായി. ആന്‍ഡ്രൂവിന് പദവി നഷ്ടമായതോടെ ഇവ എത്തിച്ചേരുക രാജ്ഞിയിലേക്കാണ്. എന്നാല്‍ ഇതു കെയ്റ്റ് രാജകുമാരിയെ ഏല്‍പ്പിക്കാന്‍ സാധ്യതയുണ്ട്. മുതിര്‍ന്ന സൈനീക ഉദ്യോഗസ്ഥര്‍ ഇതാഗ്രഹിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കെയ്റ്റ് ഈ പദവി ഏറ്റെടുത്താല്‍ റെജിമെന്റിന്റെ 366 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത കേണല്‍ പദവിയിലെതതും.

കെയ്റ്റ് രാജകുമാരിയോട് ഏവര്‍ക്കും പ്രത്യേക മമതയാണ്. മികച്ച പെരുമാറ്റവും പക്വതയും കൊണ്ട് ശ്രദ്ധേയയായ കെയ്റ്റിന് ഈ പദവി അര്‍ഹിക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്. ഏതായാലും പ്രഖ്യാപിക്കേണ്ട ദിവസം പുതിയ കേണലിന്റെ പേര് സസ്‌പെന്‍സ് ഇട്ടു മാറ്റിവച്ചിരിക്കുകയാണ.്

Kate Middleton Wears Chic Massimo Dutti Coat to Hospital Visit with Prince  William

നിലവിലെ തീരുമാനപ്രകാരം കെയ്റ്റ് അല്ലെന്നും എന്നാല്‍ പ്രഖ്യാപന തീരുമാനം നീട്ടിയതോടെ കെയ്റ്റ്‌നിനെ കൂടി പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. റെജിമെന്റും രാജ്ഞിയും തീരുമാനം എടുക്കും. 1656ല്‍ ചാള്‍സ് രണ്ടാമന്‍ രാജാവ് രൂപം നല്‍കിയതാണ് ഗ്രനേഡിയന്‍ ഗാര്‍ഡ്‌സ് സേനാ വിഭാഗം. പ്രധാന ബ്രിട്ടീഷ് സൈനിക നടപടികളും ഈ റെജിമെന്റ് ഉള്‍പ്പെടും. ഫിലിപ്പ് രാജകുമാരനായിരുന്നു കേണല്‍. 2017 ല്‍ അദ്ദേഹം പൊതുജീവിതത്തില്‍ നിന്ന് വിരമിച്ചതോടെ പദവി പുത്രന്‍ ആന്‍ഡ്രൂ രാജകുമാരനെ ഏല്‍പ്പിക്കുകയായിരുന്നു. ലൈംഗീക അപവാദ കേസില്‍ പെട്ടതോടെയാണ് ഈ പദവി ആന്‍ഡ്രൂവിന് നഷ്ടമായത്.

രാജകുടുംബമെന്ന നിലയില്‍ ഔദ്യോഗിക ചുമതലയില്‍ നിന്നെല്ലാം ആന്‍ഡ്രൂവിനെ മാറ്റി. പൊലീസ് സംരക്ഷണവും ഒഴിവാക്കിയേക്കും. രണ്ടു മുതല്‍ മൂന്നു മില്യണ്‍ പൗണ്ട് ചെലവാക്കിയാണ് സര്‍ക്കാര്‍ ആന്‍ഡ്രൂവിന് സുരക്ഷ ഒരുക്കിയിരുന്നത്.

Other News in this category



4malayalees Recommends