ലോക്ക്ഡൗണ്‍ ലംഘിച്ച് ബര്‍ത്ത്‌ഡേ പാര്‍ട്ടി; ബോറിസിന്റെ പ്രധാനമന്ത്രി കസേരയുടെ 'ബോള്‍ട്ട് ഇളക്കി' പുതിയ വെളിപ്പെടുത്തല്‍; രോഷത്തോടെ പ്രതികരിച്ച് എംപിമാര്‍; 56-ാം ജന്മദിന ആഘോഷം ബോറിസിന്റെ പ്രധാനമന്ത്രി ദൗത്യത്തിന് അന്ത്യം കുറിയ്ക്കുമെന്ന് ആശങ്ക

ലോക്ക്ഡൗണ്‍ ലംഘിച്ച് ബര്‍ത്ത്‌ഡേ പാര്‍ട്ടി; ബോറിസിന്റെ പ്രധാനമന്ത്രി കസേരയുടെ 'ബോള്‍ട്ട് ഇളക്കി' പുതിയ വെളിപ്പെടുത്തല്‍; രോഷത്തോടെ പ്രതികരിച്ച് എംപിമാര്‍; 56-ാം ജന്മദിന ആഘോഷം ബോറിസിന്റെ പ്രധാനമന്ത്രി ദൗത്യത്തിന് അന്ത്യം കുറിയ്ക്കുമെന്ന് ആശങ്ക

പ്രധാനമന്ത്രി പദത്തില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നതിനിടെ സ്വന്തം ബര്‍ത്ത്‌ഡേ പാര്‍ട്ടി ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് ആഘോഷിച്ചതായി റിപ്പോര്‍ട്ട്. ഭാര്യ കാരി ജോണ്‍സണ്‍ ഒരുക്കിയ സര്‍പ്രൈസ് ബര്‍ത്ത്‌ഡേ പാര്‍ട്ടി ബോറിസിന്റെ പ്രധാനമന്ത്രി കസേര തെറിപ്പിക്കാന്‍ പര്യാപ്തമായ തോതിലേക്കാണ് വിവാദം വളര്‍ത്തുന്നത്. ഡൗണിംഗ് സ്ട്രീറ്റില്‍ ലോക്ക്ഡൗണ്‍ നിയമലംഘനങ്ങള്‍ പതിവായിരുന്നുവെന്ന വാദത്തിന് ബലം നല്‍കുന്നതാണ് ഈ വെളിപ്പെടുത്തല്‍.


ഡൗണിംഗ് സ്ട്രീറ്റില്‍ നടന്ന പാര്‍ട്ടികളെ കുറിച്ച് സീനിയര്‍ സിവില്‍ സര്‍വന്റ് സ്യൂ ഗ്രേ അന്വേഷണം നടത്തവെയാണ് പുതിയ റിപ്പോര്‍ട്ട്. നം.10ന്റെ ഭാഗത്ത് നിന്നും വീഴ്ചകള്‍ സംഭവിച്ചതിനെ കടുത്ത ഭാഷയില്‍ തന്നെ ഉദ്യോഗസ്ഥ വിമര്‍ശിക്കുമെന്നാണ് വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതിനിടെയാണ് ബര്‍ത്ത്‌ഡേ പാര്‍ട്ടി നിയമം ലംഘിച്ച് നടന്നതായി വ്യക്തമാകുന്നത്.

Boris Johnson holding a birthday cake

ഇതുവരെ ജീവനക്കാര്‍ നടത്തിയ പാര്‍ട്ടികളുടെ പേരില്‍ തലയൂരി നിന്ന ബോറിസിന് സ്വന്തം ബര്‍ത്ത്‌ഡേ പാര്‍ട്ടിയെ ആ വിധം ന്യായീകരിക്കാന്‍ കഴിയില്ല. കാരി ജോണ്‍സണ്‍ നടത്തിയ പാര്‍ട്ടിയില്‍ 2020 ജൂണ്‍ 19ന് 30 ജീവനക്കാരോളം പങ്കെടുത്തുവെന്നാണ് നം.10 സമ്മതിച്ചിരിക്കുന്നത്. കോവിഡ് നിയമങ്ങള്‍ പ്രകാരം ഇന്‍ഡോറില്‍ സാമൂഹിക കൂടിച്ചേരലുകളും, ഔട്ട്‌ഡോറില്‍ പരമാവധി ആറ് പേര്‍ മാത്രം കൂടിച്ചേരാന്‍ അനുവദിച്ചപ്പോഴാണ് ബര്‍ത്ത്‌ഡേ ആഘോഷം.

തന്റെ 56-ാം ജന്മദിനം ആഘോഷിച്ച പ്രധാനമന്ത്രിക്കൊപ്പം നം.10 ജീവനക്കാരല്ലാത്ത വ്യക്തികളും പങ്കെടുത്തുവെന്നാണ് ഐടിവി റിപ്പോര്‍ട്ട്. മാര്‍ക്ക്‌സ്& സ്‌പെന്‍സര്‍ പാര്‍ട്ടി ഫുഡും, ബര്‍ത്ത്‌ഡേ കേക്കും വെച്ചതിനൊപ്പം ജീവനക്കാര്‍ ഹാപ്പി ബര്‍ത്ത്‌ഡേയും പാടി. പ്രധാനമന്ത്രി 10 മിനിറ്റോളം പരിപാടിയില്‍ പങ്കെടുത്തതായി നം.10 വ്യക്തമാക്കി.

വിവിധ നിയമലംഘനങ്ങള്‍ പുറത്തുവന്നതോടെ സ്വന്തം എംപിമാരുടെ അവിശ്വാസം നേരിടുകയാണ് ബോറിസ് ജോണ്‍സണ്‍. മന്ത്രിമാര്‍ ഉള്‍പ്പെടെ കാല്‍ഭാഗം ഫ്രണ്ട്‌ബെഞ്ച് എംപിമാരും പ്രധാനമന്ത്രിക്ക് എതിരെ വോട്ട് ചെയ്യുമെന്ന് ഒരു മുതിര്‍ന്ന എംപി വ്യക്തമാക്കി. സ്യൂ ഗ്രേയുടെ അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് വരുമെന്നാണ് കരുതുന്നത്.
Other News in this category



4malayalees Recommends