വാക്‌സിനെടുത്തില്ലെങ്കില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്ത് തന്നെ! കോവിഡ് വാക്‌സിന്‍ നിബന്ധനയില്‍ മാറ്റമില്ല; നീട്ടിവെയ്ക്കാനോ, റദ്ദാക്കാനോ ഉദ്ദേശിക്കുന്നില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ്; നഴ്‌സുമാര്‍ ഉള്‍പ്പെടെ 80,000 ജീവനക്കാര്‍ക്ക് ജോലി പോകും

വാക്‌സിനെടുത്തില്ലെങ്കില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്ത് തന്നെ! കോവിഡ് വാക്‌സിന്‍ നിബന്ധനയില്‍ മാറ്റമില്ല; നീട്ടിവെയ്ക്കാനോ, റദ്ദാക്കാനോ ഉദ്ദേശിക്കുന്നില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ്; നഴ്‌സുമാര്‍ ഉള്‍പ്പെടെ 80,000 ജീവനക്കാര്‍ക്ക് ജോലി പോകും

നഴ്‌സുമാര്‍ ഉള്‍പ്പെടെ എന്‍എച്ച്എസ് ജീവനക്കാരെ മഹാമാരിയുടെ ഈ ഘട്ടത്തില്‍ എന്‍എച്ച്എസിന് നഷ്ടമായാല്‍ ആരോഗ്യമേഖലയ്ക്ക് കനത്ത തിരിച്ചടി നേരിടുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കോവിഡിനെതിരായ പോരാട്ടം സുപ്രധാനമായ ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ എന്‍എച്ച്എസ് ജീവനക്കാര്‍ കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമായും എടുക്കണമെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് സ്ഥിരീകരിച്ചു.


ജീവനക്കാര്‍ വാക്‌സിനെടുക്കുകയെന്നതാണ് ഹാജര്‍ നില കുറയുന്ന പ്രതിസന്ധി ഒഴിവാക്കാനും ആവശ്യമുള്ളത്. ജീവനക്കാരുടെ അഭാവത്തില്‍ സൃഷ്ടിക്കപ്പെട്ട ബാക്ക്‌ലോഗ് ഒഴിവാക്കാന്‍ വാക്‌സിനേഷന്‍ പ്രധാനമാണ്, ഡൗണിംഗ് സ്ട്രീറ്റ് വക്താവ് വ്യക്തമാക്കി.

അതേസമയം ഇംഗ്ലണ്ടില്‍ നിന്നും പുറത്താകുന്ന വാക്‌സിനെടുക്കാത്ത എന്‍എച്ച്എസ് ജോലിക്കാരെ യുകെയിലെ മറ്റ് ഭാഗങ്ങളില്‍ ജോലിക്ക് പ്രവേശിപ്പിക്കുമെന്ന ആശങ്കയുണ്ട്. വെയില്‍സ്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വാക്‌സിന്‍ നിബന്ധനയില്ല.

ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ഫ്രണ്ട്‌ലൈന്‍ ജീവനക്കാര്‍ ഫെബ്രുവരി 3നകം ആദ്യ ഡോസ് സ്വീകരിച്ച് ഏപ്രില്‍ 1ഓടെ രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി നിബന്ധന പാലിക്കുകയാണ് വേണ്ടത്.. എന്നാല്‍ ഏകദേശം 80,000 ജീവനക്കാര്‍ ഇപ്പോഴും വാക്‌സിനേഷന് തയ്യാറായിട്ടില്ല.

എന്‍എച്ച്എസ് ജീവനക്കാരില്‍ പത്തില്‍ ഒന്‍പത് പേരും വാക്‌സിനെടുത്തിട്ടുണ്ട്. ഈ നയം പ്രഖ്യാപിച്ചതോടെ ആയിരക്കണക്കിന് എന്‍എച്ച്എസ് ജീവനക്കാര്‍ വാക്‌സിനേഷനായി മുന്നോട്ട് വന്നു. വാക്‌സിനെടുക്കാത്തവര്‍ക്ക് എന്താണ് സംഭവിക്കുകയെന്ന് എന്‍എച്ച്എസ് ഐസിയുകളില്‍ അവര്‍ കാണുന്നുണ്ട്. ഈ ഘട്ടത്തില്‍ വാക്‌സിനെടുക്കുന്നതാണ് ശരിയായ കാര്യം, വക്താവ് കൂട്ടിച്ചേര്‍ത്തു.
Other News in this category



4malayalees Recommends