കൂടുതല്‍ ഇളവുമായി ബ്രിട്ടന്‍ ; ഫെബ്രുവരി 11 മുതല്‍ യാത്രാ നിയമങ്ങളില്‍ മാത്രം ; രണ്ട് ഡോസ് വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന ഒഴിവാക്കും ; രണ്ട് ഡോസ് എടുത്തില്ലെങ്കില്‍ യാത്രയ്ക്ക് രണ്ടു ദിവസം മുമ്പുള്ള കോവിഡ് പരിശോധനാ ഫലം കരുതണം

കൂടുതല്‍ ഇളവുമായി ബ്രിട്ടന്‍ ; ഫെബ്രുവരി 11 മുതല്‍ യാത്രാ നിയമങ്ങളില്‍ മാത്രം ; രണ്ട് ഡോസ് വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന ഒഴിവാക്കും ; രണ്ട് ഡോസ് എടുത്തില്ലെങ്കില്‍ യാത്രയ്ക്ക് രണ്ടു ദിവസം മുമ്പുള്ള കോവിഡ് പരിശോധനാ ഫലം കരുതണം
യുകെയില്‍ കോവിഡ് കേസുകള്‍ നിലനില്‍ക്കുമ്പോഴും ഇളവുകള്‍ നല്‍കി വരികയാണ് സര്‍ക്കാര്‍. യാത്രയിലും ഇളവു വരുന്നതോടെ വലിയ രീതിയിലുള്ള ക്വാറന്റൈന്‍ ചെലവുകളും മറ്റും ഒഴിവാകും. യാത്രക്കാര്‍ക്ക് ആശ്വാസമാകുകയാണ് സര്‍ക്കാര്‍ തീരുമാനം.

ഫെബ്രുവരി 11 മുതല്‍ ബ്രിട്ടനിലെത്തുന്ന വാക്‌സിന്റെ രണ്ട് ഡോസുകള്‍ എടുത്ത യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന ഇനി ആവശ്യമില്ല. ബ്രിട്ടനില്‍ അംഗീകാരമുള്ള ഏതെങ്കിലും വാക്‌സിന്റെ രണ്ട് ഡോസോ ജാന്‍സീന്‍ / ജെ+ജെ വാക്‌സിന്റെ ഒരു ഡോസോ എടുത്തവര്‍ക്ക് ഇളവുണ്ടാകും.ജനപ്രതിനിധി സഭയില്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് നിലപാടറിയിച്ചതോടെ യുകെയിലേക്കു യാത്ര ചെയ്യാനിരിക്കുന്നവര്‍ക്ക് ആശ്വാസമായിരിക്കുകയാണ്.

പുതിയ യാത്രാ ഇളവുകള്‍ ഫെബ്രുവരി 11 ന് രാവിലെ നാലു മണി മുതല്‍ നിലവില്‍ വരും. പ്രീ ഡിപ്പാര്‍ച്ചര്‍ പരിശോധന, പോസ്റ്റ് അറൈവല്‍ പരിശോധന, സെല്‍ഫ് ഐസൊലേഷന്‍ എന്നിവ ആവശ്യമില്ലെന്നതും ആശ്വാസകരമാണ്. പരിശോധനയ്ക്കുള്ള അധിക ചെലവ് ഒഴിവാക്കാം. വാക്‌സിന്റെ രണ്ടു ഡോസുകളും എടുത്തവര്‍ ബ്രിട്ടനിലെത്തിയാല്‍ ഒരു പാസഞ്ചര്‍ ലൊക്കേറ്റര്‍ ഫോം ഉപയോഗിച്ച് അവരുടെ സ്റ്റാറ്റസ് പരിശോധിച്ചാല്‍ മതി

UK red list countries: United Kingdom updated red list travel restrictions,  wetin e mean - BBC News Pidgin

ഇനി യാത്രക്കാര്‍ വാക്‌സിന്റെ രണ്ടു ഡോസുകളും എടുത്തിട്ടില്ലെങ്കില്‍ യാത്രയ്ക്ക് രണ്ടു ദിവസം മുമ്പെങ്കിലും കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റെടുക്കണം. ഇംഗ്ലണ്ടില്‍ എത്തിയാല്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയനാക്കേണ്ടിവരും. ഇതു മുന്‍കൂറായി ബുക്ക് ചെയ്യണം. പിസിആര്‍ ടെസ്റ്റ് നെഗറ്റീവാണെങ്കില്‍ ക്വാറന്റൈന്‍ വേണ്ട. പോസിറ്റീവായാല്‍ ക്വാറന്റൈനിലേക്ക് പോകണം.

നാലു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് പരിശോധന വേണ്ട. എന്നാല്‍ 5 നും 17നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് രോഗ പരിശോധന നടത്തേണ്ടതുണ്ട്. സമ്പൂര്‍ണ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളവര്‍ക്കുള്ള നിയമങ്ങളായിരിക്കും ഇംഗ്ലണ്ടില്‍ എത്തിയതിന് ശേഷം ഇവര്‍ക്ക് ബാധകമാകുക.

കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും.

Other News in this category



4malayalees Recommends