എന്‍എച്ച്എസ് ശമ്പളവര്‍ദ്ധന; പണപ്പെരുപ്പം ബാധിക്കാത്ത കരാര്‍ ആവശ്യപ്പെട്ട് ഹെല്‍ത്ത് വര്‍ക്കേഴ്‌സ്; നഴ്‌സുമാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പണിയെടുത്ത് മതിയായി; ഹെല്‍ത്ത് സര്‍വ്വീസ് തകര്‍ച്ചയുടെ വക്കിലെന്ന് മുന്നറിയിപ്പും

എന്‍എച്ച്എസ് ശമ്പളവര്‍ദ്ധന; പണപ്പെരുപ്പം ബാധിക്കാത്ത കരാര്‍ ആവശ്യപ്പെട്ട് ഹെല്‍ത്ത് വര്‍ക്കേഴ്‌സ്; നഴ്‌സുമാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പണിയെടുത്ത് മതിയായി; ഹെല്‍ത്ത് സര്‍വ്വീസ് തകര്‍ച്ചയുടെ വക്കിലെന്ന് മുന്നറിയിപ്പും

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പണപ്പെരുപ്പത്തില്‍ നിന്നും സുരക്ഷിതമായ തരത്തിലുള്ള ശമ്പള വര്‍ദ്ധനവ് നല്‍കണമെന്ന യൂണിയനുകളുടെ ആവശ്യത്തെ പിന്തുണച്ച് ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍. ഹെല്‍ത്ത് സര്‍വ്വീസ് തകര്‍ച്ചയുടെ വക്കിലാണെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് ശമ്പളവര്‍ദ്ധനയുടെ രീതിയെക്കുറിച്ച് ജീവനക്കാര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.


ഇംഗ്ലണ്ടിലെ 1.2 മില്ല്യണ്‍ ഹെല്‍ത്ത് സ്റ്റാഫിനെ പ്രതിനിധീകരിക്കുന്ന 14 യൂണിയനുകളാണ് സര്‍ക്കാരിനോട് ശമ്പള വര്‍ദ്ധന നടപ്പാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പണിയെടുത്ത് മതിയായ ജോലിക്കാര്‍ എന്‍എച്ച്എസ് ഉപേക്ഷിച്ച് പലായനം ചെയ്യാനുള്ള സാധ്യതയും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

മെഡിക്കല്‍ ജീവനക്കാരെ ഭയപ്പെടുത്തുന്ന വിധത്തില്‍ നഷ്ടമാകുന്നത് ഒഴിവാക്കാന്‍ ശമ്പളം കൂട്ടുകയാണ് വേണ്ടതെന്ന് സ്വതന്ത്ര എന്‍എച്ച്എസ് പേ റിവ്യൂ ബോഡിയെ ഇവര്‍ അറിയിച്ചു. കഴിഞ്ഞ മാസം 5.4 ശതമാനമാണ് പണപ്പെരുപ്പം ഉയര്‍ന്നത്. 30 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന തോതാണിത്.

ജീവിതച്ചെലവ് കൂടി ഇതോടൊപ്പം ഉയരുമ്പോള്‍ ഫ്രണ്ട്‌ലൈന്‍ ജീവനക്കാരുടെ ജീവിതം പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ ഇവര്‍ ആവശ്യപ്പെടുന്നത്.


ആളുകളോട് എന്‍എച്ച്എസിനെ സംരക്ഷിക്കാന്‍ ആവശ്യപ്പെട്ടു, എന്നാല്‍ എന്‍എച്ച്എസിലെ ആളുകള്‍ക്കാണ് ശമ്പള മരവിപ്പില്‍ നിന്നും സുരക്ഷ ആവശ്യമുള്ളത്, ഹാംപ്ഷയറിലെ ജിപി ഡോ. യാസോ ബ്രൗണ്‍ പറഞ്ഞു. ജീവിതച്ചെലവിന് കഷ്ടിച്ച് എത്തുന്ന തരത്തിലാണ് വര്‍ഷങ്ങളായി ശമ്പള വര്‍ദ്ധന. മഹാമാരിയില്‍ സര്‍ക്കാര്‍ എന്‍എച്ച്എസിന് നല്‍കിയ മുന്‍ഗണനാ വാദങ്ങള്‍ ശരിയെന്ന് തെളിയക്കാന്‍ മാന്യമായ ശമ്പളം നല്‍കണം, ഡോക്ടര്‍ ആവശ്യപ്പെട്ടു.

മൂന്ന് ശതമാനം വര്‍ദ്ധന വര്‍ഷങ്ങള്‍ക്കിടെയുള്ള മെച്ചപ്പെട്ട വര്‍ദ്ധനവ് ആണെങ്കിലും ഇത് പണപ്പെരുപ്പവുമായി ആനുപാതികമല്ലെന്ന് രണ്ടാം കോവിഡ് തരംഗത്തിനിടെ ഇന്റന്‍സീവ് നഴ്‌സ് ജോലി രാജിവെച്ച ജോവാന്‍ പോന്‍സ് ലാപ്ലാന പറഞ്ഞു. കൂടുതല്‍ നഴ്‌സുമാരെ നഷ്ടമാകാതിരിക്കാന്‍ ശമ്പള വര്‍ദ്ധനവാണ് മാര്‍ഗ്ഗം, ഈ മുന്‍ നഴ്‌സ് ചൂണ്ടിക്കാണിച്ചു.

Other News in this category



4malayalees Recommends