പാര്‍ട്ടിഗേറ്റ് ബോംബില്‍ പോലീസ് അന്വേഷണം! മെറ്റ് പോലീസിന്റെ ക്രിമിനല്‍ അന്വേഷണം നേരിടാന്‍ തയ്യാറെന്ന് ബോറിസ്; സ്യൂ ഗ്രേയുടെ അന്വേഷണ റിപ്പോര്‍ട്ട് പോലീസ് അന്വേഷണം തീരാതെ പുറത്തുവരില്ല; ന്യായീകരണം നിര്‍ത്തി മന്ത്രിമാര്‍

പാര്‍ട്ടിഗേറ്റ് ബോംബില്‍ പോലീസ് അന്വേഷണം! മെറ്റ് പോലീസിന്റെ ക്രിമിനല്‍ അന്വേഷണം നേരിടാന്‍ തയ്യാറെന്ന് ബോറിസ്; സ്യൂ ഗ്രേയുടെ അന്വേഷണ റിപ്പോര്‍ട്ട് പോലീസ് അന്വേഷണം തീരാതെ പുറത്തുവരില്ല; ന്യായീകരണം നിര്‍ത്തി മന്ത്രിമാര്‍

56-ാം പിറന്നാള്‍ ആഘോഷം ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് നടത്തിയെന്ന വെളിപ്പെടുത്തലിനെ കുറിച്ച് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചു. പോലീസിന്റെ അന്വേഷണം നേരിടാന്‍ തയ്യാറാണെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. താന്‍ നിയമം തെറ്റിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി വാദിക്കുന്നു.


കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഡൗണിംഗ് സ്ട്രീറ്റിലും, വൈറ്റ്ഹാളിലും നടന്ന ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നാണ് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് ചീഫ് ക്രെസിഡ ഡിക്ക് പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത ബോറിസ് ഇതുവഴി പൊതുജനങ്ങള്‍ക്ക് വ്യക്തത കിട്ടുമെന്നും, ആരോപണങ്ങള്‍ അവസാനിക്കുമെന്നും കോമണ്‍സില്‍ വ്യക്തമാക്കി.

അതേസമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പകരം പോലീസില്‍ നിന്നും ജീവനക്കാര്‍ ചോദ്യം ചെയ്യല്‍ നേരിടുമ്പോള്‍ സ്ഥിതി മാറുമെന്ന ആശങ്കയുണ്ട്. സ്യൂ ഗ്രേ വിഷയങ്ങളില്‍ വ്യത്യസ്തമായ അന്വേഷണം നടത്തുന്നുണ്ട്. പോലീസ് അന്വേഷണം പ്രഖ്യാപിച്ചതോടെ ഗ്രേയുടെ റിപ്പോര്‍ട്ട് പുറത്തുവരാന്‍ വൈരും. ഇതോടെ ടോറി പാര്‍ട്ടിയില്‍ ബോറിസിന് എതിരായ മുറുമുറുപ്പ് ശക്തമാകുകയാണ്.

ബ്രിട്ടന്റെ ആധുനിക ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രി ക്രിമിനല്‍ അന്വേഷണത്തിന് വിധേയമാകുന്നത് ഇതാദ്യമാണ്. പോലീസ് അന്വേഷണം വരുന്നതോടെ സ്ഥിതി കടുപ്പമാകുകയാണെന്ന് മുന്‍ മന്ത്രി ഡേവിഡ് ഡേവിസ് പറഞ്ഞു. ക്യാബിനറ്റ് റൂമില്‍ 30 പേര്‍ പങ്കെടുത്ത ബര്‍ത്ത്‌ഡേ പാര്‍ട്ടി നടന്ന വാര്‍ത്തയില്‍ അസ്വസ്ഥതയുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് പ്രതികരിച്ചു.

പ്രധാനമന്ത്രിയുടെ ഭാര്യ കാരി സിമണ്ട്‌സിന് നേര്‍ക്കാണ് പാര്‍ട്ടിക്കാരുടെ രോഷം പ്രധാനമായും നീളുന്നത്. ബര്‍ത്ത്‌ഡേ പാര്‍ട്ടി സംഘടിപ്പിച്ചത് കാരിയാണെന്നാണ് വ്യക്തമായിട്ടുള്ളത്. സ്യൂ ഗ്രേയുടെ അന്വേഷണത്തില്‍ ഈ വിഷയങ്ങള്‍ പരിശോധിച്ച് അന്തിമവിധി വരുമെന്ന പ്രതീക്ഷയാണ് ഷാപ്‌സ് നല്‍കിയത്.
Other News in this category



4malayalees Recommends