കോവിഡ് പിടിപെട്ടാല്‍ രക്ഷപ്പെട്ടെന്ന് ആശ്വസിക്കാന്‍ വരട്ടെ! കഴിഞ്ഞ മാസം ഇംഗ്ലണ്ട് റിപ്പോര്‍ട്ട് ചെയ്ത മൂന്നിലൊന്ന് കേസുകളും മുന്‍പ് കോവിഡ് പിടിപെട്ടവര്‍; ജനുവരിയില്‍ വന്‍തോതില്‍ ഇന്‍ഫെക്ഷന്‍ കുറഞ്ഞത് സന്തോഷവാര്‍ത്ത!

കോവിഡ് പിടിപെട്ടാല്‍ രക്ഷപ്പെട്ടെന്ന് ആശ്വസിക്കാന്‍ വരട്ടെ! കഴിഞ്ഞ മാസം ഇംഗ്ലണ്ട് റിപ്പോര്‍ട്ട് ചെയ്ത മൂന്നിലൊന്ന് കേസുകളും മുന്‍പ് കോവിഡ് പിടിപെട്ടവര്‍; ജനുവരിയില്‍ വന്‍തോതില്‍ ഇന്‍ഫെക്ഷന്‍ കുറഞ്ഞത് സന്തോഷവാര്‍ത്ത!

കഴിഞ്ഞ മാസം ഇംഗ്ലണ്ടില്‍ കൊറോണാവൈറസ് പിടിപെട്ട മൂന്നിലൊന്ന് കേസുകളും പുനര്‍രോഗബാധയെന്ന് ഔദ്യോഗിക ഡാറ്റ. രാജ്യത്തെ ഏറ്റവും വലിയ നിരീക്ഷണ സര്‍വ്വെയിലാണ് ഇക്കാര്യം വ്യക്തമായത്. ജനുവരി 20 വരെയുള്ള സമയത്ത് 1 ലക്ഷം റാന്‍ഡം ടെസ്റ്റിംഗ് നടത്തിയതോടെയാണ് ഡിസംബറില്‍ 4.4 ശതമാനം പേര്‍ക്ക് വൈറസ് പിടിപെട്ടതായി കണ്ടെത്തിയത്.


ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് പഠനം നടത്തിയ ഇംപീരിയല്‍ കോളേജ് ലണ്ടനിലെ വിദഗ്ധര്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിലെ കോവിഡ് വ്യാപനം താഴാന്‍ തുടങ്ങിയതായും പഠനം പറയുന്നു. ഒമിക്രോണ്‍ തരംഗം സ്വന്തം നിലയില്‍ താഴാന്‍ തുടങ്ങിയതാണ് ഇതിലേക്ക് നയിച്ചത്.

3582 പോസിറ്റീവ് ടെസ്റ്റുകളില്‍ 2315 കേസുകളും മുന്‍പ് കൊറോണാവൈറസ് പിടിപെട്ടവരായിരുന്നുവെന്ന് ഡാറ്റ വ്യക്തമാക്കുന്നു. കൂടാതെ 7.5 ശതമാനം പേര്‍ തങ്ങള്‍ക്ക് മുന്‍പ് കോവിഡ് പിടിപെട്ടതായി സംശയിക്കുന്നവരാണ്. എന്നാല്‍ ഇക്കാര്യം ടെസ്റ്റിംഗിലൂടെ സ്ഥിരീകരിച്ചിരുന്നില്ല.

മുന്‍പ് കോവിഡ് പിടിപെട്ടവരെ വീണ്ടും വൈറസ് പിടികൂടുന്നതായി ഡാറ്റ വ്യക്തമാക്കുന്നുവെന്ന് റിയാക്ട് പ്രോഗ്രാം ഡയറക്ടര്‍ പ്രൊഫസര്‍ പോള്‍ എലിയറ്റ് പറയുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് 23ല്‍ ഒരാള്‍ക്ക് വീതം ഇംഗ്ലണ്ടില്‍ രോഗം പിടിപെട്ടത്. കഴിഞ്ഞ മാസം വൈറസ് വന്‍തോതില്‍ പടര്‍ന്നുപിടിച്ചെങ്കിലും കേസുകള്‍ എല്ലാ പ്രായവിഭാഗത്തിലും താഴുകയാണ്.

18 വയസ്സില്‍ താഴെയുള്ള കൗമാരക്കാരും, കുട്ടികളും മാത്രമാണ് ഇതില്‍ വ്യത്യസ്തമായ അവസ്ഥ നേരിടുന്നത്. ജനുവരിയില്‍ ഇന്‍ഫെക്ഷന്‍ വന്‍തോതില്‍ താഴ്ന്നത് സന്തോഷവാര്‍ത്തയാണെന്നും പ്രൊഫസര്‍ എലിയറ്റ് കൂട്ടിച്ചേര്‍ത്തു.
Other News in this category



4malayalees Recommends