ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ കോവിഡ് പൂരം! കഴിഞ്ഞ ആഴ്ച 20ല്‍ ഒരു വിദ്യാര്‍ത്ഥി വീതം വൈറസ് ബാധയെ തുടര്‍ന്ന് ഹാജരായില്ല; സ്ഥിരീകരിച്ച കേസുകളുടെ എണ്ണം രണ്ടാഴ്ച കൊണ്ട് 321,800ല്‍; ഹാജരാകാത്ത അധ്യാപകരുടെ എണ്ണം റെക്കോര്‍ഡില്‍

ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ കോവിഡ് പൂരം! കഴിഞ്ഞ ആഴ്ച 20ല്‍ ഒരു വിദ്യാര്‍ത്ഥി വീതം വൈറസ് ബാധയെ തുടര്‍ന്ന് ഹാജരായില്ല; സ്ഥിരീകരിച്ച കേസുകളുടെ എണ്ണം രണ്ടാഴ്ച കൊണ്ട് 321,800ല്‍; ഹാജരാകാത്ത അധ്യാപകരുടെ എണ്ണം റെക്കോര്‍ഡില്‍

കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിലെ 20ല്‍ ഒരു വിദ്യാര്‍ത്ഥി വീതം കോവിഡ് ബാധയെ തുടര്‍ന്ന് ക്ലാസില്‍ ഹാജരായില്ല. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്ലാസില്‍ എത്താതെ പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം രണ്ടാഴ്ച കൊണ്ട് ഇരട്ടിയായി ഉയര്‍ന്നുവെന്നും സര്‍ക്കാര്‍ ഡാറ്റ വ്യക്തമാക്കുന്നു.


ജനുവരി 20ന് കൊറോണാവൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 321,800 പേരാണ് ക്ലാസുകളില്‍ എത്താതെ പോയത്. രണ്ടാഴ്ച മുന്‍പ് ജനുവരി 6ന് 159,000 പേരാണ് ക്ലാസില്‍ ഹാജരാകാതിരുന്നത്. ഡിസംബര്‍ 16ന് ഇത് 110,900 എന്ന നിലയിലായിരുന്നു.

ജനുവരി 20ന് ജോലിക്ക് എത്താതെ പോയ അധ്യാപകരുടെയും, സ്‌കൂള്‍ ലീഡേഴ്‌സിന്റെയും എണ്ണം റെക്കോര്‍ഡ് നിലയിലാണ്. ഒന്‍പത് ശതമാനം പേരാണ് സ്‌കൂളില്‍ എത്താതെ പോയത്. ജനുവരി 6ന് ഇത് 8.6 ശതമാനമായിരുന്നു. എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്ക് പ്രകാരമാണ് ഈ സ്ഥിതി വ്യക്തമായത്.

ഹെഡ്ടീച്ചേഴ്‌സ് ഒരു കോവിഡ് കൊടുങ്കാറ്റാണ് നേരിട്ട് വരുന്നതെന്ന് സ്‌കൂള്‍ ലീഡേഴ്‌സ് യൂണിയനായ എന്‍എഎച്ച്ടി ജനറല്‍ സെക്രട്ടറി പോള്‍ വൈറ്റ്മാന്‍ പറഞ്ഞു. ഈ തടസ്സങ്ങള്‍ പരീക്ഷകള്‍ക്ക് ഇരിക്കാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വലിയ സമ്മര്‍ദമാണ് വരുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശരാശരി 10 ശതമാനം ജീവനക്കാര്‍ ഹാജരാകാതെ പോകുന്ന അവസ്ഥയില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം മുന്നോട്ട് നയിക്കാന്‍ ഏറെ ബുദ്ധിമുട്ടുന്നുവെന്ന് പോള്‍ വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികളും, ജീവനക്കാരും ഉയര്‍ന്ന തോതിലാണ് ഹാജരാകാതെ പോകുന്നത്. കോവിഡ് മൂലം സൃഷ്ടിക്കപ്പെട്ട തടസ്സങ്ങള്‍ പരിഗണിച്ച് ജിസിഎസ്ഇ, എ ലെവല്‍സില്‍ മാറ്റങ്ങള്‍ വേണമെന്ന് എന്‍എഎച്ച്ടി ആവശ്യപ്പെട്ടു.
Other News in this category



4malayalees Recommends