ഏപ്രില്‍ മാസത്തില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധിച്ചാല്‍ പണപ്പെരുപ്പം കൂടുതല്‍ മോശമാകും; വിലകള്‍ കൂടുതല്‍ ഉയരുന്നതോടെ കുടുംബ ബജറ്റുകള്‍ താളംതെറ്റും; മുന്നറിയിപ്പുമായി എംപിമാരുടെ റിപ്പോര്‍ട്ട്; അവഗണിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകുമോ?

ഏപ്രില്‍ മാസത്തില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധിച്ചാല്‍ പണപ്പെരുപ്പം കൂടുതല്‍ മോശമാകും; വിലകള്‍ കൂടുതല്‍ ഉയരുന്നതോടെ കുടുംബ ബജറ്റുകള്‍ താളംതെറ്റും; മുന്നറിയിപ്പുമായി എംപിമാരുടെ റിപ്പോര്‍ട്ട്; അവഗണിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകുമോ?

ഏപ്രില്‍ മാസത്തിലാണ് നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന നിലവില്‍ വരേണ്ടത്. ഇപ്പോള്‍ തന്നെ ഉയര്‍ന്ന നിലയിലുള്ള പണപ്പെരുപ്പത്തിനൊപ്പം അവശ്യ സാധനങ്ങളുടെയെല്ലാം വില കുതിച്ചുരുന്ന അവസ്ഥയാണ്. കോവിഡിനൊപ്പം ഈ പ്രശ്‌നങ്ങള്‍ കൂടി തേടിയെത്തുമ്പോള്‍ ജനജീവിതം ദുസ്സഹമാകുകയാണ്. ഈ ഘട്ടത്തില്‍ കുടുംബ ബജറ്റിനെ കുറിച്ച് യാതൊരു ചിന്തയുമില്ലാതെ തിടുക്കം പിടിച്ചാണ് നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന നടപ്പാക്കുന്നതെന്ന് എംപിമാര്‍ വിമര്‍ശിച്ചു.


വര്‍ദ്ധന നടപ്പാക്കുമ്പോള്‍ നേരിടുന്ന പ്രത്യാഘാതത്തെ കുറിച്ച് യാതൊരു പരിഗണനയും ഇല്ലാതെയാണ് സര്‍ക്കാര്‍ നടപടി വേഗത്തില്‍ പ്രഖ്യാപിച്ചതെന്ന് എംപിമാരുടെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. പണപ്പെരുപ്പം ഇപ്പോള്‍ തന്നെ 30 വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കായ 5.4 ശതമാനത്തിലാണ്. ഈ ഘട്ടത്തില്‍ നികുതി പിടിച്ചെടുക്കുന്നത് പണപ്പെരുപ്പം വീണ്ടും ഉയര്‍ത്തുമെന്ന് കോമണ്‍സ് ട്രഷറി കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

Householders have seen massive increases in the price of energy, petrol and food over the past 12 months

ജീവനക്കാര്‍ക്കായി നാഷണല്‍ ഇന്‍ഷുറന്‍സ് അടയ്‌ക്കേണ്ടി വരുന്ന സ്ഥാപനങ്ങള്‍ ഇത് കണക്കിലെടുത്ത് സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുമെന്ന് ബിസിനസ്സ് നേതാക്കള്‍ ചൂണ്ടിക്കാണിച്ചു. 'ഉയര്‍ന്ന വരുമാന വളര്‍ച്ച നേടാനുള്ള പ്രധാനമന്ത്രിയുടെ മോഹം നല്ലതാണെങ്കിലും, പ്രൊഡക്ടിവിറ്റി നോക്കാതെ ഇതില്‍ ശ്രദ്ധിക്കുന്നത് പണപ്പെരുപ്പത്തിനും, ഉത്പന്ന വില കുതിച്ചുയരാനും ഇടയാക്കും', കമ്മിറ്റി ചെയര്‍മാന്‍ മെല്‍ സ്‌ട്രൈഡ് മുന്നറിയിപ്പ് നല്‍കി.

റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ചാന്‍സലര്‍ ഋഷി സുനാകിന് മേല്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന പുനരാലോചിക്കാനുള്ള സമ്മര്‍ദം ഏറുകയാണ്. നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ എംപ്ലോയേഴ്‌സും, എംപ്ലോയിയും വഹിക്കേണ്ടതാണ്. ഏപ്രിലില്‍ ഇത് 1.25 ശതമാനമാണ് ഉയരുന്നത്.

സോഷ്യല്‍ കെയറിന് പണം കണ്ടെത്താനുള്ള പദ്ധതിയെ എംപിമാര്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ മറ്റ് ചെലവുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ എതിര്‍പ്പ് രൂക്ഷമാകുകയാണ്. നയം മൂലം പണപ്പെരുപ്പം ഉയരുമെന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയും കണ്ടെത്തിയിട്ടുണ്ട്.
Other News in this category



4malayalees Recommends