ഇംഗ്ലണ്ടില്‍ പ്ലാന്‍ ബി വിലക്കുകള്‍ ഇന്ന് അവസാനിക്കും; മാസ്‌കും, വാക്‌സിന്‍ രേഖയും ഇനി വേണ്ട; വ്യത്യസ്ത നയങ്ങള്‍ സ്വീകരിച്ച് സൂപ്പര്‍മാര്‍ക്കറ്റുകള്‍; മാസ്‌ക് ധരിക്കുന്നത് തുടരാന്‍ സെയിന്‍സ്ബറീസ്; ലണ്ടനിലും മാസ്‌ക് നിബന്ധനയില്‍ ഇളവില്ലെന്ന് മേയര്‍

ഇംഗ്ലണ്ടില്‍ പ്ലാന്‍ ബി വിലക്കുകള്‍ ഇന്ന് അവസാനിക്കും; മാസ്‌കും, വാക്‌സിന്‍ രേഖയും ഇനി വേണ്ട; വ്യത്യസ്ത നയങ്ങള്‍ സ്വീകരിച്ച് സൂപ്പര്‍മാര്‍ക്കറ്റുകള്‍; മാസ്‌ക് ധരിക്കുന്നത് തുടരാന്‍ സെയിന്‍സ്ബറീസ്; ലണ്ടനിലും മാസ്‌ക് നിബന്ധനയില്‍ ഇളവില്ലെന്ന് മേയര്‍

ഇംഗ്ലണ്ടില്‍ ഒമിക്രോണിനെ നേരിടാനുള്ള പ്ലാന്‍ ബി വിലക്കുകള്‍ അവസാനിപ്പിച്ചു. മാസ്‌ക് നിബന്ധന ഉള്‍പ്പെടെയുള്ള പദ്ധതികളാണ് നിര്‍ത്തലാക്കിയത്. എന്നാല്‍ രാജ്യത്തെ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വ്യത്യസ്തമായ നയങ്ങളാണ് മാസ്‌ക് നിബന്ധനയില്‍ അനുശാസിക്കുന്നത്.


സൂപ്പര്‍മാര്‍ക്കറ്റ് വമ്പനായ സെയിന്‍സ്ബറീസ് ജീവനക്കാരോടും, കസ്റ്റമേഴ്‌സിനോടും മാസ്‌ക് തുടര്‍ന്നും ധരിക്കാന്‍ ആവശ്യപ്പെടുന്നു. വ്യാഴാഴ്ച മുതല്‍ ഷോപ്പുകളിലും, പൊതു ഗതാഗത സംവിധാനങ്ങളിലും മാസ്‌ക് ധരിക്കണമെന്ന നിബന്ധനയാണ് സര്‍ക്കാര്‍ അവസാനിപ്പിച്ചത്.

ഇതിന് പുറമെ നൈറ്റ് ക്ലബിലും, വലിയ വേദികളിലും പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ രേഖയോ, നെഗറ്റീവ് ടെസ്റ്റ് ഫലമോ ഹാജരാക്കണമെന്ന നിബന്ധനയും റദ്ദായി. ഈ ഘട്ടത്തിലും സെയിന്‍സ്ബറീസ്, ജോണ്‍ ലൂയിസ്, വെയ്റ്റ്‌റോസ് എന്നിവര്‍ ഷോപ്പിംഗിന് എത്തുന്നവരോടും, ജീവനക്കാരോടും സ്‌റ്റോറില്‍ മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെടുന്നു.

While it will no longer be against the rules, bosses at Sainsbury's have asked staff and customers to continue wearing masks

തലസ്ഥാന നഗരത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാസ്‌ക് നിബന്ധനയില്‍ ഇളവ് നല്‍കാന്‍ മേയര്‍ സാദിഖ് ഖാന്‍ വിസമ്മതിച്ചു. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടില്‍ തുടര്‍ന്നും മാസ്‌ക് ധരിക്കാനാണ് നിര്‍ദ്ദേശം. കോവിഡ്-19 വ്യാപനം തടയാന്‍ ഏറ്റവും എളുപ്പവും, ഫലപ്രദവുമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മാസ്‌ക് ധരിക്കല്‍, സര്‍ക്കാര്‍ ഈ മാറ്റം പുനരാലോചിക്കണം, ലണ്ടന്‍ മേയര്‍ ആവശ്യപ്പെട്ടു.

അതേസമയം മോറിസണ്‍സാണ് മാസ്‌ക് നിബന്ധനയില്‍ സര്‍ക്കാര്‍ നയം പിന്തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സൂപ്പര്‍മാര്‍ക്കറ്റില്‍ മാസ്‌ക് ധരിക്കാതെ ഷോപ്പിംഗിന് എത്താന്‍ കഴിയും. ആല്‍ഡി, ലിഡില്‍, ടെസ്‌കോ, ആസ്ദ എന്നിവര്‍ മാസ്‌ക് നയം വ്യക്തമാക്കിയിട്ടില്ല.
Other News in this category



4malayalees Recommends