യുകെയിലെ മലയാളികള്‍ക്ക് അഭിമാനത്തിന്റെയും, അനുഗ്രഹത്തിന്റെയും നിമിഷം! കൊല്ലം സ്വദേശിയായ പുരോഹിതന്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി സ്ഥാനമേറ്റു; ഹിന്ദിയില്‍ അഭിനന്ദനം നേര്‍ന്ന് ആര്‍ച്ച്ബിഷപ്പ് വെല്‍ബി

യുകെയിലെ മലയാളികള്‍ക്ക് അഭിമാനത്തിന്റെയും, അനുഗ്രഹത്തിന്റെയും നിമിഷം! കൊല്ലം സ്വദേശിയായ പുരോഹിതന്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി സ്ഥാനമേറ്റു; ഹിന്ദിയില്‍ അഭിനന്ദനം നേര്‍ന്ന് ആര്‍ച്ച്ബിഷപ്പ് വെല്‍ബി

യുകെയിലെ മലയാളികള്‍ക്ക് അഭിമാനകരമായ മുഹൂര്‍ത്തം സമ്മാനിച്ച് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി ഇന്ത്യന്‍ വംശജനായ റവ. മലയില്‍ ലൂക്കോസ് വര്‍ഗ്ഗീസ് മുതലാളി സ്ഥാനമേറ്റു. ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലില്‍ നടന്ന ചടങ്ങിലായിരുന്നു സ്ഥാനാരോഹരണം.


ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ ബിഷപ്പ് സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജനും, മലയാളിയുമാണ് 43-കാരനായ റവ. സജു. ബ്രാഡ്‌വെല്‍ ബിഷപ്പായി സേവനം നല്‍കുന്ന ബിഷപ്പ് ജോണ്‍ പെരുമ്പളത്താണ് ഈ സ്ഥാനത്ത് എത്തിയ ആദ്യ ഇന്ത്യക്കാരന്‍.


കെന്റിലെ സെന്റ് മാര്‍ക്‌സ് ഗില്ലിംഗ്ഹാമില്‍ വികാരിയായി സേവനം നല്‍കിവന്നിരുന്ന റവ. സജു ബെംഗളൂരുവിലെ ലെപ്രസി ഹോസ്പിറ്റലിലാണ് വളര്‍ന്നത്, ലെസ്റ്റര്‍ അതിരൂപതയിലെ അടുത്ത ലോഗ്ബറോ ബിഷപ്പായാണ് ഇദ്ദേഹത്തെ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി അവരോധിച്ചത്.


ഇന്ത്യക്ക് പുറമെ ദുബായ്, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നും കുടുംബാംഗങ്ങളും, സുഹൃത്തുക്കളും സര്‍വ്വീസില്‍ പങ്കെടുത്തു. സജുവിന്റെ രണ്ട് മക്കള്‍- സിപ്, എബ്രഹാം എന്നിവരും പ്രാര്‍ത്ഥനകള്‍ക്കെത്തി. ആര്‍ച്ച്ബിഷപ്പ് വെല്‍ബി ഹിന്ദിയിലാണ് സജുവിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് ട്വിറ്ററില്‍ സന്ദേശം കുറിച്ചത്. 'ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് മികച്ച, ആഹ്ലാദിപ്പിക്കുന്ന, സന്തോഷകരമായ ദിനമാണ് ഇത്. വൈവിധ്യമുള്ള, ആഗോള തലത്തിലുള്ള സഭയയെയാണ് യേശുദേവന്റെ സന്തോഷത്തിനായി ഒരുമിച്ചെത്തിയത്', ആര്‍ച്ച്ബിഷപ്പ് കുറിച്ചു.


കേരളത്തില്‍ കൊല്ലത്താണ് റവ. സജുവിന്റെ ജന്മദേശം. 90, 83 വയസ്സ് പ്രായമുള്ള മാതാപിതാക്കള്‍ക്ക് മഹാമാരി മൂലം ചടങ്ങ് കാണാന്‍ സാധിച്ചില്ലെന്ന് സഹോദരന്‍ സിജി മലയില്‍ പറഞ്ഞു. ലോഗ്ബറോ ബിഷപ്പായി ഫെബ്രുവരി 5ന് ലെസ്റ്റര്‍ഷയര്‍ എന്‍ഡെര്‍ബി ബ്രോക്കിംഗ്ടണ്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്ന ചടങ്ങിലാണ് ഔദ്യോഗികമായി പ്രവേശിക്കുക.

'ബെംഗളരൂവിലെ ലെപ്രസി ഹോസ്പിറ്റലിലായിരുന്നു കുട്ടിക്കാലം അധികവും. നഴ്‌സായി സേവനം നല്‍കിയിരുന്ന അമ്മ ലോകം തള്ളിയ ആളുകളെയാണ് പരിചരിച്ച് വന്നിരുന്നത്. ദാരിദ്ര്യത്തില്‍ ജീവിക്കുന്നവരോട് എപ്പോഴും ഹൃദയത്തില്‍ അനുതാപം തോന്നിയിരുന്നു. അവര്‍ പാവപ്പെട്ടവര്‍ മാത്രമല്ല അമ്മമാരും, ആര്‍ട്ടിസ്റ്റുകളും, നേതാക്കളും, സുഹൃത്തുക്കളുമെല്ലാമാണ്', റവ. സജു മുതലാളി പറയുന്നു.

2009ലാണ് റവ. സജു മുതലാളി പുരോഹിതന്റെ കുപ്പായം അണിയുന്നത്. ഓക്‌സ്‌ഫോര്‍ഡ് വൈക്ലിഫ് ഹാളിലാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. 20-ാം വയസ്സിലാണ് ഇംഗ്ലണ്ടിലേക്ക് ഇദ്ദേഹം എത്തിയത്.

Other News in this category



4malayalees Recommends