വിവാദം നല്ലതിന്! പാര്‍ട്ടിഗേറ്റില്‍ കുടുങ്ങിയ ബോറിസ് ജോണ്‍സണ്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന തടഞ്ഞുവെയ്ക്കും; എംപിമാരുടെ പ്രീതി പിടിച്ചുപറ്റാന്‍ മറ്റ് വഴികളില്ല; പ്രധാനമന്ത്രി മനസ്സ് മാറ്റുമെന്ന നിലപാടില്‍ ട്രഷറി സ്റ്റാഫും

വിവാദം നല്ലതിന്! പാര്‍ട്ടിഗേറ്റില്‍ കുടുങ്ങിയ ബോറിസ് ജോണ്‍സണ്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന തടഞ്ഞുവെയ്ക്കും; എംപിമാരുടെ പ്രീതി പിടിച്ചുപറ്റാന്‍ മറ്റ് വഴികളില്ല; പ്രധാനമന്ത്രി മനസ്സ് മാറ്റുമെന്ന നിലപാടില്‍ ട്രഷറി സ്റ്റാഫും

വിവാദങ്ങള്‍ പലപ്പോഴും ഗുണങ്ങള്‍ സൃഷ്ടിക്കാറില്ല. തലക്കെട്ടുകളില്‍ നിറഞ്ഞ് നിന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വിവാദങ്ങള്‍ മറന്ന് അടുത്ത വിവാദങ്ങളിലേക്ക് പോകുന്നതോടെ ഇത്തരം വാര്‍ത്തകളുടെ ശോഭ കെടും. വാര്‍ത്തകളുടെ കുത്തൊഴുക്കില്‍ ചിലര്‍ വീണുപോകുകയും ചെയ്യുമെങ്കിലും അതൊന്നും ആരും ഓര്‍ത്തിരിക്കാറില്ല. പക്ഷെ ലോക്ക്ഡൗണ്‍ കാലത്ത് ഡൗണിംഗ് സ്ട്രീറ്റില്‍ നടന്ന പാര്‍ട്ടികളുടെ പേരിലുള്ള വിവാദങ്ങള്‍ അങ്ങിനെ വെറുതെ കടന്നുപോകില്ലെന്നതാണ് അവസ്ഥ.


ബോറിസ് ജോണ്‍സന്റെ പ്രധാനമന്ത്രി കസേരയെ തന്നെ അട്ടിമറിക്കാന്‍ പോന്ന വിവാദത്തില്‍ ഗുണഫലം ജനത്തിന് അനുഭവിക്കാന്‍ കഴിയുമെന്ന തലത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. നാട്ടുകാര്‍ക്ക് ലോക്ക്ഡൗണ്‍ കൊടുത്തിട്ട് പ്രധാനമന്ത്രി കാര്യാലയത്തില്‍ പാര്‍ട്ടി ആഘോഷിച്ച നാണക്കേട് വിട്ടുമാറാന്‍ നാഷണല്‍ ഇന്‍ഷുറന്‍സ് തുക വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും ബോറിസ് പിന്‍മാറുമെന്നാണ് ട്രഷറി സ്റ്റാഫ് വിശ്വസിക്കുന്നത്.

കണ്‍സര്‍വേറ്റീവ് എംപിമാരുടെ വിശ്വാസം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ നാഷണല്‍ ഇന്‍ഷുറന്‍സ് ഉയര്‍ത്താനുള്ള പദ്ധതി റദ്ദാക്കുകയോ, വൈകിപ്പിക്കാനോ പ്രധാനമന്ത്രി തീരുമാനിച്ചേക്കുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. പാര്‍ട്ടിഗേറ്റ് വിവാദത്തില്‍ താന്‍ രാജിവെയ്ക്കണമെന്ന അഭിപ്രായമുള്ള എംപിമാരെ നേരിട്ട് കാണുമ്പോള്‍ എന്‍ഐ വര്‍ദ്ധനയില്‍ നിന്നും പിന്‍മാറിയാല്‍ പിന്തുണ തരാമെന്ന പ്രതികരണമാണ് ലഭിക്കുന്നത്.

ബോറിസ് ജോണ്‍സണ്‍ മനസ്സ് മാറ്റുന്നുവെന്നാണ് ട്രഷറി ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ മനസ്സിലാക്കുന്നത്. ഏപ്രില്‍ മാസത്തില്‍ ടാക്‌സ് വര്‍ദ്ധന നിര്‍ത്തിവെയ്ക്കുമോയെന്ന വിഷയത്തില്‍ നം.10 കൃത്യമാ ഉത്തരം നല്‍കാത്തത് ട്രഷറിയെ ആശങ്കപ്പെടുത്തുന്നുമുണ്ട്.

എന്‍എച്ച്എസിന് അധിക ഫണ്ടിംഗ് നല്‍കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുമ്പോഴും 1.25 ശതമാനം നാഷണല്‍ ഇന്‍ഷുറന്‍സ് തുക വര്‍ദ്ധിപ്പിക്കുമോയെന്ന് തറപ്പിച്ച് പറയാന്‍ ഇപ്പോള്‍ ബോറിസ് വിസമ്മതിക്കുന്നുണ്ട്. പദ്ധതി റദ്ദാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മാത്രമാണ് പ്രധാനമന്ത്രിയുടെ വക്താവും വിശദീകരിക്കുന്നത്.
Other News in this category



4malayalees Recommends