ഇനി വില്ല്യം രാജകുമാരന് എതിരാളി സ്വന്തം ഭാര്യ? ഇംഗ്ലീഷ് റഗ്ബിയുടെ പേട്രണായി ഹാരി രാജകുമാരനെ തെറിപ്പിച്ച് കെയ്റ്റ് മിഡില്‍ടണ്‍; ഭര്‍ത്താവ് പിന്തുണയ്ക്കുന്നത് വെയില്‍സിനെ; സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ച ഹാരിയ്ക്ക് ആദ്യത്തെ റീപ്ലേയ്‌സ്‌മെന്റ്

ഇനി വില്ല്യം രാജകുമാരന് എതിരാളി സ്വന്തം ഭാര്യ? ഇംഗ്ലീഷ് റഗ്ബിയുടെ പേട്രണായി ഹാരി രാജകുമാരനെ തെറിപ്പിച്ച് കെയ്റ്റ് മിഡില്‍ടണ്‍; ഭര്‍ത്താവ് പിന്തുണയ്ക്കുന്നത് വെയില്‍സിനെ; സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ച ഹാരിയ്ക്ക് ആദ്യത്തെ റീപ്ലേയ്‌സ്‌മെന്റ്

രാജകീയ സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ച് ഹാരി രാജകുമാരന്‍ സാധാരണ ജീവിതത്തിലേക്ക് ഇറങ്ങിപ്പോയതോടെ ആരാണ് ഈ സ്ഥാനത്തേക്ക് പകരം എത്തുകയെന്ന ചോദ്യം പ്രസക്തമായിരുന്നു. ഹാരിയ്ക്ക് പിന്‍ഗാമിയായി പൊതുജനങ്ങളുമായി സമ്പര്‍ക്കത്തില്‍ വരാന്‍ പറ്റിയ വ്യക്തിയെ ഒടുവില്‍ വ്യക്തമായിരിക്കുന്നു. വില്ല്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍ടണാണ് ആ പിന്‍ഗാമി.


ഹാരി രാജകുമാരന്റെ പേട്രണേജ് ഏറ്റെടുക്കുന്ന രാജകുടുംബത്തില്‍ നിന്നുള്ള ആദ്യ വ്യക്തിയായി കേംബ്രിഡ്ജ് ഡച്ചസ് മാറി. ഇംഗ്ലീഷ് റഗ്ബിയുടെ പുതിയ പേട്രണായാണ് കെയ്റ്റിനെ പ്രഖ്യാപിച്ചിരിക്കുന്നത്. റഗ്ബി ഫുട്‌ബോള്‍ യൂണിയന്റെ പേട്രണായി 40-കാരിയെ ഉടന്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ കെയ്റ്റ് സ്വന്തം ഭര്‍ത്താവിന്റെ എതിരാളിയായി കൂടി മാറുകയാണ്. കാരണം വില്ല്യം രാജകുമാരന്‍ 2016 മുതല്‍ വെല്‍ഷ് റഗ്ബി യൂണിയന്റെ പേട്രണാണ്. ഇംഗ്ലണ്ടിന്റെ സിക്‌സ് നേഷന്‍സ് ക്യാംപെയിന്‍ അടുത്ത ആഴ്ച ആരംഭിക്കാനിരിക്കവെയാണ് രാജകുടുംബവും ഈ ചൂടിലേക്ക് നീങ്ങുന്നത്.

വര്‍ക്കിംഗ് റോയല്‍സായി മടങ്ങിയെത്തില്ലെന്ന് ഹാരിയും, മെഗാനും കഴിഞ്ഞ വര്‍ഷം രാജ്ഞിയോട് സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷമാണ് ആര്‍എഫ്യു പേട്രണ്‍ പദവിയില്‍ നിന്നും ഹാരി സ്ഥാനമൊഴിഞ്ഞത്. രാജകീയ ജീവിതം ഉപേക്ഷിച്ച് ദമ്പതികള്‍ യുഎസില്‍ സ്ഥിരതാമസമാക്കി.

2016ല്‍ രാജ്ഞിയില്‍ നിന്നാണ് ഹാരി പേട്രണ്‍ സ്ഥാനം ഏറ്റെടുത്തത്. 2010 മുതല്‍ വൈസ് പേട്രണ്‍ സ്ഥാനത്തായിരുന്നു രാജകുമാരന്‍. ഇംഗ്ലണ്ട് ടീമിന്റെ ഏറ്റവും മികച്ച പിന്തുണ നല്‍കിയ അംബാസിഡറായിരുന്നു ഹാരി.
Other News in this category



4malayalees Recommends