3 ബില്ല്യണ്‍ ജനങ്ങള്‍ വാക്‌സിനെടുക്കാന്‍ ബാക്കിയുള്ളപ്പോള്‍ ഇംഗ്ലണ്ടില്‍ കോവിഡ് നിയമങ്ങള്‍ പിന്‍വലിച്ചത് സാഹസം! വിമര്‍ശനവുമായി ശാസ്ത്രജ്ഞര്‍; പുതിയ കോവിഡ് വേരിയന്റ് ആയിരക്കണക്കിന് ജീവനുകള്‍ അപകടത്തിലാക്കും?

3 ബില്ല്യണ്‍ ജനങ്ങള്‍ വാക്‌സിനെടുക്കാന്‍ ബാക്കിയുള്ളപ്പോള്‍ ഇംഗ്ലണ്ടില്‍ കോവിഡ് നിയമങ്ങള്‍ പിന്‍വലിച്ചത് സാഹസം! വിമര്‍ശനവുമായി ശാസ്ത്രജ്ഞര്‍; പുതിയ കോവിഡ് വേരിയന്റ് ആയിരക്കണക്കിന് ജീവനുകള്‍ അപകടത്തിലാക്കും?

പൊതുജനങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച് ബോറിസ് ജോണ്‍സണ്‍ വീണ്ടുവിചാരം ഇല്ലാതെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതായി വിമര്‍ശനം. ആഗോള തലത്തില്‍ പാവപ്പെട്ട രാജ്യങ്ങളില്‍ 3 ബില്ല്യണ്‍ ജനങ്ങള്‍ വാക്‌സിനെടുക്കാന്‍ ബാക്കിനില്‍ക്കുമ്പോള്‍ നടപടി ഉറപ്പാക്കുന്നതില്‍ ബോറിസ് പരാജയപ്പെട്ടെന്നാണ് വിമര്‍ശനം.


മഹാമാരിയെ നേരിടാന്‍ താന്‍ വിജയിച്ചുവെന്ന അവകാശവാദം ഉന്നയിച്ച് പാര്‍ട്ടിഗേറ്റ് വിവാദങ്ങളെ നേരിടുകയാണ് പ്രധാനമന്ത്രി. എന്നാല്‍ ആഗോള ആരോഗ്യ പ്രതിസന്ധിയില്‍ ഇതിലും വലിയ ദൗത്യം നിര്‍വ്വഹിക്കാനാണ് ശാസ്ത്രലോകം ആവശ്യപ്പെടുന്നത്. ആഗോള തലത്തില്‍ വാക്‌സിനേഷന്‍ ലെവല്‍ ഉയര്‍ത്താന്‍ പരാജയപ്പെടുന്നത് മൂലം പുതിയ വേരിയന്റുകള്‍ രൂപപ്പെടുകയും, ആയിരക്കണക്കിന് ജീവന്‍ യുകെയ്ക്ക് നഷ്ടമാകുകയും ചെയ്യുമെന്ന് 300-ഓളം ശാസ്ത്രജ്ഞരും, ആരോഗ്യ വിദഗ്ധരും, അക്കാഡമിക്കുകളും പറയുന്നു.

ഒമിക്രോണ്‍ വേരിയന്റ് രൂപപ്പെട്ടത് മൂലമുള്ള ആശങ്കകളും, പുതിയ വേരിയന്റുകള്‍ രൂപപ്പെടാനുള്ള സാധ്യതയും പൊതുജനത്തിനും, എന്‍എച്ച്എസിനും, യുകെ വാക്‌സിനേഷന്‍ പ്രോഗ്രാമിനും ഭീഷണിയാകുകയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. ലോകത്തിലെ ഭൂരിപക്ഷത്തെയും വാക്‌സിനേഷന്‍ ചെയ്യിച്ച് സാര്‍സ്-കോവ്-2 മ്യൂട്ടേഷന്‍ സംഭവിക്കുന്നത് തടയുന്നതാണ് മികച്ച വഴിയെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

യുകെ പ്രതിദിനം 1 മില്ല്യണ്‍ വരെ ആളുകള്‍ക്ക് ബൂസ്റ്റര്‍ നല്‍കുമ്പോള്‍ ലോകത്തിലെ 3 ബില്ല്യണിലേറെ പേര്‍ ആദ്യ ഡോസ് പോലും എടുക്കാത്തരുണ്ട്. ധനിക രാജ്യങ്ങള്‍ ബൂസ്റ്റര്‍ നല്‍കുന്നത് പാവപ്പെട്ട രാജ്യങ്ങളില്‍ നല്‍കിയ ആകെ ഡോസുകളേക്കാള്‍ കൂടുതലാണ്, ഇവര്‍ പറയുന്നു.

ഈ രീതിയില്‍ നല്ലൊരു ശതമാനം ആളുകള്‍ വാക്‌സിനേഷന് പുറത്തുനിന്നാല്‍ പുതിയ വേരിയന്റുകള്‍ രൂപ്പെടാന്‍ ഇടയുണ്ടെന്ന് കത്തില്‍ വിദഗ്ധര്‍ വ്യക്തമാക്കി. ബോറിസിന്റെ സേജ് കമ്മിറ്റി അംഗങ്ങളും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.
Other News in this category



4malayalees Recommends