പെന്‍സിലിന്റെ മൂര്‍ച്ച കൂട്ടാമായിരുന്നു എന്നൊക്കെയാണ് , ആരാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ; സോഷ്യല്‍ മീഡിയ റിവ്യൂവിനെ പരിഹസിച്ച് ശ്രീനാഥ് ഭാസി

പെന്‍സിലിന്റെ മൂര്‍ച്ച കൂട്ടാമായിരുന്നു എന്നൊക്കെയാണ് , ആരാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ; സോഷ്യല്‍ മീഡിയ റിവ്യൂവിനെ പരിഹസിച്ച് ശ്രീനാഥ് ഭാസി
സിനിമകളെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ റിവ്യൂവിനെതിരെ വിമര്‍ശനം ഉന്നയിച്ച് നടന്‍ ശ്രീനാഥ് ഭാസി. ഒരു അല്പം പരിഹാസ ചുവയോടെയാണ് സോഷ്യല്‍ മീഡിയയില്‍ റിവ്യൂ ഇടുന്നതിനോട് ശ്രീനാഥ് പ്രതികരിച്ചത്.

'എല്ലാവര്‍ക്കും ചെറിയ ആധികാരികത ഉണ്ട്. സ്‌ക്രിപ്റ്റിംഗ് കുറച്ച് മോശമാണ് റൈറ്റിംഗ് ശരിയാക്കാമായിരുന്നു. പെന്‍സിലിന്റെ മൂര്‍ച്ച കൂട്ടാമായിരുന്നു എന്നൊക്കെയാണ് പറയുന്നത്. ഇത് പറയുന്നത് ആരാണെന്ന് നമുക്ക് അറിയാമല്ലോ,' എന്നാണ് ശ്രീനാഥ് പറഞ്ഞത്.

'ഒരാള്‍ക്ക് സെക്കന്റ് ഹാഫ് കൊള്ളാം ചിലര്‍ക്ക് ഫസ്റ്റ് ഹാഫ് കൊള്ളാം മൊത്തതില്‍ എങ്ങനെയുണ്ടെന്ന് ചോദിക്കുമ്പോള്‍ കുഴപ്പവില്ലെന്ന് പറയും. ചിലര്‍ക്ക് രമേഷിനെ ഇഷ്ടപ്പെടും ചിലര്‍ക്ക് സുമേഷിനെ ഇഷ്ടപ്പെടും. ഓവറോള്‍ ചോദിച്ചാല്‍ കുഴപ്പമില്ല എന്ന് പറയും,' സനൂപ് പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ പത്തിനായിരുന്നു രമേഷ് സുമേഷ് റിലീസ് ചെയ്തത്. നാട്ടിന്‍പ്പുറത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു സാധാരണ കുടുംബത്തിലെ സഹോദരന്മാരെ കഥയാണ് ചിത്രം പറഞ്ഞത്.



Other News in this category



4malayalees Recommends