വിഡ്ഢിത്തം കാണിക്കല്ലേ ബാലന്‍ സാറേ, വെല്ലുവിളികളാവാം, പക്ഷേ അത് നിന്നേക്കാള്‍ നാലഞ്ചോണം കൂടുതല്‍ ഉണ്ടവരോടാവരുത്'; ദിലീപിന്റെ വാക്കുകള്‍ പങ്കുവെച്ച് ആദിത്യന്‍

വിഡ്ഢിത്തം കാണിക്കല്ലേ ബാലന്‍ സാറേ, വെല്ലുവിളികളാവാം, പക്ഷേ അത് നിന്നേക്കാള്‍ നാലഞ്ചോണം കൂടുതല്‍ ഉണ്ടവരോടാവരുത്'; ദിലീപിന്റെ വാക്കുകള്‍ പങ്കുവെച്ച് ആദിത്യന്‍
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ നടന്‍ ദിലീപടക്കം നാലുപ്രതികള്‍ സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വിധി വരും . സിനിമാരംഗത്തെ പലരും ഇതിനോടകം നടന്‍ ദിലീപിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. അതിലൊരാളാണ് നടന്‍ ആദിത്യനും.

സംഭവവികാസങ്ങള്‍ക്കൊക്കെ ഇടയ്ക്ക് നടന്‍ ദിലീപ് നിരപരാധിയാണ് എന്നും ഇപ്പോള്‍ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്നും വാദിച്ച് ആദിത്യന്‍ നേരത്തേ രംഗത്തെത്തിയിരുന്നു. തന്റെ ഫേസ്ബുക്കിലൂടെയാണ് ആദിത്യന്‍ ജയന്‍ തന്റെ നിലപാട് വ്യക്തമാക്കുന്നത്.

ഇപ്പോഴിതാ ആദിത്യന്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ദിലീപ് അഭിനയിച്ച റണ്‍വേ എന്ന സിനിമയിലെ ഒരു രംഗമാണ് ആദിത്യന്‍ പങ്കുവെച്ചിരിക്കുന്നത്.

'വിഡ്ഢിത്തം കാണിക്കല്ലേ ബാലന്‍ സാറേ, ഫയര്‍ എഞ്ചിന്റെയൊക്കെ പിന്നാലെ പിടിക്കാന്‍ നമ്മടെ ഈ സര്‍ക്കാര്‍ ജീപ്പിന് കഴിയോ? വെല്ലുവിളികളാവാം, പക്ഷേ അത് നിന്നേക്കാള്‍ നാലഞ്ചോണം കൂടുതല്‍ ഉണ്ടവരോടാവരുത്, വരട്ടേ'; ദിലീപിന്റെ വാക്കുകള്‍ പങ്കിട്ട് ആദിത്യന്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു. 'വെല്ലുവിളിക്കുമ്പോള്‍ ശ്രദ്ധവേണം'. നടന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് എത്തുന്നത്.



Other News in this category



4malayalees Recommends