മകന്‍ ആന്‍ഡ്രൂ ചെയ്ത തെറ്റിന് പത്തു മില്യണ്‍ പൗണ്ട് നല്‍കി കേസ് ഒതുക്കുന്നത് ആര് ? നാണക്കേടില്‍ നിന്ന് ഒഴിവാകാന്‍ രാജ്ഞി പണം നല്‍കിയെന്ന് ആരോപണം ; തെറ്റ് നിഷേധിച്ചിരുന്ന ആന്‍ഡ്രൂ കേസൊതുക്കാന്‍ മുന്നിട്ടിറങ്ങുന്നതില്‍ പ്രതിഷേധം രൂക്ഷം

മകന്‍ ആന്‍ഡ്രൂ ചെയ്ത തെറ്റിന് പത്തു മില്യണ്‍ പൗണ്ട് നല്‍കി കേസ് ഒതുക്കുന്നത് ആര് ? നാണക്കേടില്‍ നിന്ന് ഒഴിവാകാന്‍ രാജ്ഞി പണം നല്‍കിയെന്ന് ആരോപണം ; തെറ്റ് നിഷേധിച്ചിരുന്ന ആന്‍ഡ്രൂ കേസൊതുക്കാന്‍ മുന്നിട്ടിറങ്ങുന്നതില്‍ പ്രതിഷേധം രൂക്ഷം
പത്തു മില്യണ്‍ പൗണ്ട് എന്നത് അത്ര ചെറിയ തുകയല്ല, ഈ തുക നഷ്ടപരിഹാരമായി നല്‍കി ആന്‍ഡ്രൂ രാജകുമാരന്‍ നിയമനടപടിയില്‍ നിന്ന് രക്ഷപ്പെടുന്നതിനെതിരെ വിമര്‍ശനം രൂക്ഷം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടെന്ന വിവാദം തുടങ്ങിയിട്ട് കാലങ്ങളായി. എന്നാല്‍ തുടര്‍ച്ചയായി സംഭവം നിഷേധിക്കുകയായിരുന്നു ഇദ്ദേഹം.

Prince Andrew settled a multi-million dollar sexual assault lawsuit this week.

വെര്‍ജിനിയ പറയുന്ന സമയത്ത് താന്‍ അവിടെയില്ലായിരുന്നുവെന്നും ഉള്‍പ്പെടെ കള്ളങ്ങള്‍ക്ക് മേല്‍ കള്ളങ്ങള്‍ പറയുകയായിരുന്നു. ഒടുവില്‍ പത്തു മില്യണ്‍ പൗണ്ട് നല്‍കി കേസില്‍ നിന്ന് ഊരുകയാണ്. 2001ല്‍ ആന്‍ഡ്രൂവിനൊപ്പം ഡാന്‍സ് കളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തുവെന്നും പിന്നീട് ട്രാമ്പ് നിശാക്ലബില്‍ മദ്യം നല്‍കിയ ശേഷം ബെല്‍ഗ്രേവിയയില്‍ വീട്ടില്‍ വച്ച് ലൈംഗീകമായി ബന്ധപ്പെട്ടെന്നുമാണ് വെര്‍ജീനിയ പറയുന്നത്. എന്നാല്‍ ആന്‍ഡ്രൂ ഇത് നിഷേധിച്ചു.ഇപ്പോള്‍ പണം നല്‍കുന്നത് ഇതു സത്യമായത് കൊണ്ടല്ലേ എന്നാണ് ആക്ഷേപം ഉരുന്നത്.

അതിനിടെ ഇത്രയും വലിയ തുക നല്‍കുന്നത് രാജ്ഞിയും കൂടിയാണെന്ന വാര്‍ത്തയുണ്ട്. മകന്റെ തെറ്റിന് രാജ്ഞി കൂട്ടുനില്‍ക്കുന്നുവെന്ന വിമര്‍ശനം ഉയരുകയാണ്. മകനായി രാജ്ഞി പണം നല്‍കാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു. ജൂബിലി ആഘോഷത്തിനിടെ ഈ വിവാദം അവസാനിക്കാന്‍ രാജ്ഞി ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പണം നല്‍കിയെന്ന ആരോപണത്തില്‍ ബക്കിംഗ്ഹാം കൊട്ടാരം പ്രതികരിച്ചിട്ടില്ല.

ആന്‍ഡ്രൂവിന്റെ ഡ്യൂക്ക് ഓഫ് യോര്‍ക്ക് പദവി എടുത്തുകളയണമെന്ന ആവശ്യവും ഉരുന്നുണ്ട്. റോയല്‍ നേവിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് ലഭിക്കുന്ന പെന്‍ഷന്‍ മാത്രമാണ് ഇപ്പോഴുള്ള വരുമാനം. രാജകീയ പദവി നഷ്ടപ്പെട്ടതോടെ ഇത്രയും പണം എങ്ങനെ നല്‍കിയെന്ന ചോദ്യവും ഉയരുകയാണ്.

Other News in this category



4malayalees Recommends