ഡൂള്‍ലി കൊടുങ്കാറ്റ് എത്തിയതോടെ സ്‌കോട്‌ലന്‍ഡില്‍ താറുമാറായി ഗതാഗത സര്‍വീസുകള്‍ റദ്ദാക്കി ; ശക്തമായ കാറ്റുവീശുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം ; യൂനിസ് കൊടുങ്കാറ്റ് നാളെ എത്തുന്നതും ആശങ്കയാകുന്നു

ഡൂള്‍ലി കൊടുങ്കാറ്റ് എത്തിയതോടെ സ്‌കോട്‌ലന്‍ഡില്‍ താറുമാറായി ഗതാഗത സര്‍വീസുകള്‍ റദ്ദാക്കി ; ശക്തമായ കാറ്റുവീശുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം ; യൂനിസ് കൊടുങ്കാറ്റ് നാളെ എത്തുന്നതും ആശങ്കയാകുന്നു
അറ്റ്‌ലാന്റിക്കില്‍ നിന്ന് ഡുള്‍ലി കൊടുങ്കാറ്റ് എത്തുന്നതോടെ സ്‌കോട്‌ലന്‍ഡില്‍ ട്രെയ്ന്‍ ഫെറി സര്‍വീസുകള്‍ റദ്ദാക്കുന്നു. കെട്ടിട ഭാഗങ്ങള്‍ തകര്‍ന്നുവീഴാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശമുണ്ട്. യാത്രകള്‍ മാറ്റിവക്കണമെന്നും വാഹന ഉടമകള്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. വൈകീട്ട് നാലു മണിയോടെ സ്‌കോട്ട് റെയില്‍ സര്‍വീസുകളും നിര്‍ത്തലാക്കും. മരങ്ങള്‍ കടപുഴകി വീഴാനും കെട്ടിടങ്ങള്‍ തകര്‍ന്നുവീഴാനും സാധ്യതയുണ്ട്. ആദ്യ രണ്ടു കാറ്റുകള്‍ 80 മൈല്‍ വേഗത്തില്‍ വീശുകയാണ്. കാറ്റിന്റെ വേഗതയേറിയതോടെ ഫെറി സര്‍വീസുകള്‍ പലതും നിര്‍ത്തി.

വെള്ളിയാഴ്ചയോടെ യൂനിസ് കൊടുങ്കാറ്റും ബ്രിട്ടനിലെത്തും. മണിക്കൂറില്‍ നൂറു മൈല്‍ വേഗത്തില്‍ കാറ്റു വീശുമെന്നാണ് സൂചന. റെയില്‍ ഗതാഗതം നിര്‍ത്തുന്നതോടെ ജനജീവിതം ദുസ്സഹമാകും.

UK weather: Storms Dudley and Eunice set to collide as Met Office issues  'danger to life' warning | UK News | Sky News

റെയില്‍ മേഖലകളില്‍ ഉണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കാന്‍ കൂടുതല്‍ എഞ്ചിനീയര്‍മാരെ നിയോഗിച്ചു. ഫെറി സര്‍വീസ് മാത്രമല്ല റോഡ് ഗതാഗതവും സുരക്ഷിതമല്ല. യാത്രകള്‍ മാറ്റിവയ്ക്കുന്നതാണ് സുരക്ഷിതമെന്ന് ലണ്ടന്‍ നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ നിര്‍ദ്ദേശം ഉയരുന്നുണ്ട്. യോര്‍ക്ക് ലീഡ്‌സ് മേഖലകളില്‍ ശക്തമായ കാറ്റുണ്ടാകുമെന്നതിനാല്‍ ട്രെയിന്‍ സര്‍വീസ് വെള്ളിയാഴ്ച പലതും നിര്‍ത്തലാക്കി.

വടക്കു കിഴക്കന്‍ ഇംഗ്ലണ്ട് , കംബ്രിയ, നോര്‍ത്ത് യോര്‍ക്ക് ഷെയര്‍, ലങ്കാഷയര്‍ എന്നിവിടങ്ങളില്‍ ആഞ്ഞടിച്ച കാറ്റില്‍ പല വീടുകളിലേയും വൈദ്യുതി ബന്ധം തകരാറിലായി. കടുത്ത കാറ്റുമൂലം വെയില്‍സില്‍ എം 48 അടച്ചുപൂട്ടി. കൊടുംങ്കാറ്റുകള്‍ ജനജീവിതം ബുദ്ധിമുട്ടിലാക്കും.

Other News in this category



4malayalees Recommends