യൂനീസ് കൊടുങ്കാറ്റില്‍ യുകെയില്‍ 4 മരണം; വീശിയടിച്ചത് 122 എംപിഎച്ച് വേഗത്തിലുള്ള കാറ്റ്; തലമുറകള്‍ കാണാത്ത ദുരിതക്കാറ്റ് മൂന്ന് ദിവസം കൂടി ബാക്കി; രാജ്യത്തുടനീളം വ്യാപക നാശനഷ്ടം; വീടുകള്‍ തകര്‍ന്നു, ഗതാഗതം തടസ്സപ്പെട്ടു; വരുന്നത് 8 ഇഞ്ച് മഞ്ഞ്?

യൂനീസ് കൊടുങ്കാറ്റില്‍ യുകെയില്‍ 4 മരണം; വീശിയടിച്ചത് 122 എംപിഎച്ച് വേഗത്തിലുള്ള കാറ്റ്; തലമുറകള്‍ കാണാത്ത ദുരിതക്കാറ്റ് മൂന്ന് ദിവസം കൂടി ബാക്കി; രാജ്യത്തുടനീളം വ്യാപക നാശനഷ്ടം; വീടുകള്‍ തകര്‍ന്നു, ഗതാഗതം തടസ്സപ്പെട്ടു; വരുന്നത് 8 ഇഞ്ച് മഞ്ഞ്?

ബ്രിട്ടനില്‍ ആഞ്ഞടിക്കുന്ന 'ദുരിതക്കാറ്റില്‍' നാല് പേര്‍ക്ക് ജീവഹാനി. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ 122 എംപിഎച്ച് വേഗത്തില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റ് യൂനീസ് വ്യാപകമായ നാശമാണ് വിതച്ചത്. മൂന്ന് ദിവസം കൂടി മോശം കാലാവസ്ഥ രാജ്യത്ത് നിലനില്‍ക്കുമെന്നാണ് മുന്നറിയിപ്പ്. തലമുറകള്‍ കാണാത്ത തോതിലുള്ള കൊടുങ്കാറ്റ് മൂലം സൗത്ത് മേഖല അപൂര്‍വ്വമായ റെഡ് അലേര്‍ട്ടിലായിരുന്നു.


എട്ട് ഇഞ്ച് മഞ്ഞും, തണുത്തുറയുന്ന ഐസും, 80 എംപിഎച്ച് വേഗത്തിലുള്ള കാറ്റുമാണ് ഇനി നേരിടാനുള്ളത്. സൗത്ത് മേഖലയില്‍ കാറ്റുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ആംബര്‍ അലേര്‍ട്ട് രാത്രി 9 മണിയോടെ അവസാനിച്ചു. ചില മേഖലകളില്‍ രാത്രിയില്‍ -1 സെല്‍ഷ്യസിലാണ് താപനില എത്തിനില്‍ക്കുന്നത്.

സ്‌കോട്ട്‌ലണ്ടിലേക്കും, ഇംഗ്ലണ്ടിലെ വിവിധ മേഖലകളിലും ഐസുമായി ബന്ധപ്പെട്ട യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പാണ് നിലനില്‍ക്കുന്നത്. ഈസ്റ്റ് തീരങ്ങളിലുള്ളവര്‍ക്ക് ഐസ് നഷ്ടമാകുമെങ്കിലും സ്റ്റോക്ക് ഓണ്‍ ട്രെന്റ് വരെയുള്ള സൗത്ത് മേഖലയിലെ താമസക്കാര്‍ ജാഗ്രത പാലിക്കാനാണ് നിര്‍ദ്ദേശം. രാവിലെ 9 വരെയാണ് ഈ മുന്നറിയിപ്പ്.

Two lorries were blown over by gales on the M4 in Wales yesterday morning

രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ സൗത്ത് മേഖലയില്‍ കാറ്റിനുള്ള മറ്റൊരു യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്. സൗത്ത് വെയില്‍സ്, വെസ്റ്റ് കണ്‍ട്രിയിലെ മേഖലകള്‍, സൗത്ത് തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളെയാണ് ഇത് കവര്‍ ചെയ്യുന്നത്. നാല് പേര്‍ക്കാണ് ഇതുവരെ കൊടുങ്കാറ്റ് മൂലം ജീവന്‍ നഷ്ടമായത്. ക്രോയ്‌ഡോണിലും, ലണ്ടനിലും ആളുകള്‍ കാറ്റിനെ അതിജീവിച്ച് നടക്കാന്‍ പോലും പാടുപെടുന്ന അവസ്ഥയായിരുന്നു.

ഒരു മില്ല്യണ്‍ ഭവനങ്ങളില്‍ ഇതിനകം വൈദ്യുതി നഷ്ടമായി. അടുത്ത ആഴ്ച വരെ ചില മേഖലകള്‍ ഇരുട്ടില്‍ തുടരുമെന്നാണ് മുന്നറിയിപ്പ്. കൊടുങ്കാറ്റ് ആഞ്ഞുവീശിയതോടെ സ്‌കൂളുകള്‍ അടച്ചിരിക്കുകയാണ്. ജനങ്ങളോട് വീടുകളില്‍ നിന്ന് ജോലി ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Other News in this category



4malayalees Recommends