മക്കളുടെ ഫോണ്‍ ഉപയോഗം കുറക്കാന്‍ സിഗ്നല്‍ ജാമര്‍ വച്ച് ഒരച്ഛന്‍ ; നഗരം മുഴുവന്‍ ഓഫ്‌ലൈന്‍ ആയതോടെ അറസ്റ്റില്‍

മക്കളുടെ ഫോണ്‍ ഉപയോഗം കുറക്കാന്‍ സിഗ്നല്‍ ജാമര്‍ വച്ച് ഒരച്ഛന്‍ ; നഗരം മുഴുവന്‍ ഓഫ്‌ലൈന്‍ ആയതോടെ അറസ്റ്റില്‍
ഫ്രാന്‍സിലൊരു അച്ഛന്‍ മക്കളുടെ ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ സാഹസികത ചെയ്ത് ജയിലിലായിരിക്കുകയാണ്. കുട്ടികള്‍ ഫുള്‍ ടൈം ഓണ്‍ലൈനായതോടെ നെറ്റ് കട്ടാക്കാന്‍ സിഗ്‌നല്‍ ജാമര്‍ ഉപയോഗിച്ചതാണ് യുവാവിനെ കുടുക്കിയത്. ജാമര്‍ ഉപയോഗിച്ചതോടെ നഗരത്തിലെ മുഴുവന്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ മൂന്ന് മണി വരെ നിലച്ചു.

അസ്വാഭാവികമായി സിഗ്‌നല്‍ ഡ്രോപ് കണ്ടെത്തിയതോടെ ഫ്രാന്‍സിലെ റേഡിയോ ഫ്രീക്വന്‍സികള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സ് നാഷണല്‍ ദെ ഫ്രീക്വന്‍സിയിലേക്ക് പരാതിയെത്തി. തുടര്‍ന്നുണ്ടായ പരിശോധനയിലാണ് സിഗ്‌നല്‍ ജാമര്‍ ഉപയോഗിച്ചതാണ് കാരണമെന്ന് കണ്ടെത്തിയത്. ജാമര്‍ ഉപയോഗിച്ചയാളെ കണ്ടെത്താന്‍ ഏജന്‍സിക്ക് അധികം സമയവും വേണ്ടി വന്നില്ല.

മക്കള്‍ രാത്രി ഏറെ വൈകിയും ഫോണില്‍ കളിക്കുന്നതിനാലാണ് സിഗ്‌നല്‍ ജാമര്‍ ഉപയോഗിച്ചതെന്നും നഗരത്തിലെ മുഴുവന്‍ സേവനം തടസ്സപ്പെടുത്താന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും പിതാവ് വ്യക്തമാക്കിയിരുന്നെങ്കിലും ഫ്രാന്‍സില്‍ സിഗ്‌നല്‍ ജാമര്‍ ഉപയോഗിക്കുന്നത് കുറ്റകരമായതിനാല്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. മുപ്പതിനായിരം യൂറോ പിഴയും ആറ് മാസം വരെ തടവും ലഭിക്കാവുന്ന വകുപ്പുകളാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends