ഭവനവിലയില്‍ 20 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വര്‍ദ്ധന; ശരാശരി വിലയില്‍ 8000 പൗണ്ടിന്റെ കുതിച്ചുചാട്ടം; വില വര്‍ദ്ധനയ്ക്ക് കരുത്തേകുന്നത് രണ്ടാമത്തെ വീട് വാങ്ങുന്നവര്‍

ഭവനവിലയില്‍ 20 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വര്‍ദ്ധന; ശരാശരി വിലയില്‍ 8000 പൗണ്ടിന്റെ കുതിച്ചുചാട്ടം; വില വര്‍ദ്ധനയ്ക്ക് കരുത്തേകുന്നത് രണ്ടാമത്തെ വീട് വാങ്ങുന്നവര്‍

ബ്രിട്ടനില്‍ ശരാശരി ഭവന വിലയില്‍ 8000 പൗണ്ടിന് അടുത്ത് വര്‍ദ്ധന. ഒരു മാസത്തിനിടെയാണ് ഭവനവിലയില്‍ ഈ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 20 വര്‍ഷത്തിനിടെ ആദ്യമായാണ് പ്രതിമാസ വര്‍ദ്ധനവില്‍ ഇത്രയും വലിയ കുതിച്ചുചാട്ടമെന്നാണ് വിദഗ്ധരുടെ പക്ഷം. ഫെബ്രുവരിയില്‍ 7785 പൗണ്ടാണ് വര്‍ദ്ധന രേഖപ്പെടുത്തിയത്.


ഇതോടെ ബ്രിട്ടനിലെ ശരാശരി ഭവനങ്ങള്‍ക്ക് 348,804 പൗണ്ടെന്ന റെക്കോര്‍ഡ് തുകയാണ് ആവശ്യപ്പെടുന്നത്. മഹാമാരി ആരംഭിച്ചതിന് ശേഷം 40,000 പൗണ്ട് വരെയാണ് കുതിപ്പ്. ഇതിന് മുന്‍പുള്ള രണ്ട് വര്‍ഷങ്ങളില്‍ 9000 പൗണ്ട് വരെയാണ് വര്‍ദ്ധിച്ചിരുന്നത്.

ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ ശരാശരി ഭവനങ്ങള്‍ 9.5 ശതമാനം ഉയര്‍ന്ന തുകയാണ് ചോദിക്കുന്നത്. 2014 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വാര്‍ഷിക നിരക്ക് വളര്‍ച്ചയാണ് ഇതില്‍ സംഭവിച്ചതെന്ന് റൈറ്റ്മൂവ് വ്യക്തമാക്കി.

തങ്ങളുടെ ആദ്യ ഭവനങ്ങളില്‍ നിന്നും കൂടുതല്‍ വിശാലമായ ഇടങ്ങളിലേക്ക് താമസം മാറുന്ന 'സെക്കന്‍ഡ് സ്റ്റെപ്പര്‍' എന്നുവിളിക്കുന്ന വിഭാഗമാണ് ഫെബ്രുവരിയിലെ വളര്‍ച്ചയ്ക്ക് പിന്നിലെന്ന് റൈറ്റ്മൂവ് വ്യക്തമാക്കുന്നു. ഓഫീസുകളിലേക്ക് ജീവനക്കാര്‍ മടങ്ങിയെത്തണമെന്ന നിര്‍ദ്ദേശം വന്നിട്ടുണ്ടെങ്കിലും ലണ്ടനില്‍ വീടുകള്‍ക്കായുള്ള അന്വേഷണത്തില്‍ വര്‍ദ്ധനവ് സംഭവിച്ചിട്ടുണ്ട്.

ഏറ്റവും കുറഞ്ഞ വര്‍ദ്ധനവ് ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലും, സൗത്ത് വെസ്റ്റിലുമാണ്. ഇവിടങ്ങളില്‍ വിലയില്‍ 0.4 ശതമാനം മാത്രമാണ് വര്‍ദ്ധന.
Other News in this category



4malayalees Recommends