കോവിഡ് ബാധിച്ചെങ്കിലും ഔദ്യോഗിക ജോലികള്‍ റദ്ദാക്കാതെ എലിസബത്ത് രാജ്ഞി ; തലവേദനയും ജലദോഷവും മാത്രം, ഗുരുതരമായി ഒന്നുമില്ലെന്ന് റിപ്പോര്‍ട്ട് ; പ്രായമായതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മെഡിക്കല്‍ സംഘം

കോവിഡ് ബാധിച്ചെങ്കിലും ഔദ്യോഗിക ജോലികള്‍ റദ്ദാക്കാതെ എലിസബത്ത് രാജ്ഞി ; തലവേദനയും ജലദോഷവും മാത്രം, ഗുരുതരമായി ഒന്നുമില്ലെന്ന് റിപ്പോര്‍ട്ട് ; പ്രായമായതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മെഡിക്കല്‍ സംഘം
എലിസബത്ത് രാജ്ഞിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് റിപ്പോര്‍ട്ട്. ജലദോഷവും തലവേദനയും മാത്രമൊള്ളൂവെന്നും ഔദ്യോഗിക ജോലികള്‍ മുടക്കമില്ലാതെ ചെയ്യുന്നുണ്ടെന്നും കൊട്ടാരം അറിയിച്ചു. മൂന്ന് ഡോസുകള്‍ എടുത്തതിനാല്‍ പ്രതിരോധ ശേഷിയുണ്ടെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചു.


പ്രൊഫ സര്‍ ഹഗ് തോമസിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം രാജ്ഞിയുടെ ആരോഗ്യനില വിലയിരുത്തുന്നുണ്ട്. ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിച്ചതിനാല്‍ ആശങ്കയില്ല. ആന്റി വൈറല്‍ മരുന്നുകള്‍ ചികിത്സയുടെ ഭാഗമായി നല്‍കുന്നുണ്ട്. രോഗ ബാധിതയെങ്കിലും കര്‍മ്മ നിരതയാണ് രാജ്ഞി. ഓണ്‍ലൈന്‍ മീറ്റിങ്ങുകളിലും ടെലിഫോണ്‍ മീറ്റിങ്ങുകളിലും രാജ്ഞി സജീവമാണ്. ചില ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയിട്ടുമുണ്ട്.

ബെയ്ജിങ്ങിലെ വിന്റര്‍ ഒളിമ്പിക്‌സില്‍ മെഡലുകള്‍ നേടിയ ബ്രിട്ടീഷ് ടീം അംഗത്തെ രാജ്ഞി അനുമോദനമറിയിച്ചു. വിന്‍ഡ്‌സര്‍ കാസിലില്‍ ഇരുന്ന് ടിവിയിലൂടെ ന്യൂബറിയിലെ കുതിരയോട്ട മത്സരവും രാജ്ഞി ആസ്വദിച്ചു.

കോവിഡിന്റെ ദുര്‍ബലമായ വകഭേദമാണ് രാജ്ഞിയെ ബാധിച്ചിരിക്കുന്നത്. ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends