അന്റാര്‍ട്ടിക്കയില്‍ കയറി ചൈനയുടെ കളിവേണ്ട! ഓസ്‌ട്രേലിയ-ചൈന പോര് മഞ്ഞുറഞ്ഞ പ്രദേശത്തേക്കും; ഭൂഖണ്ഡത്തിലെ കമ്മ്യൂണിസ്റ്റ് സ്വാധീനത്തെ നേരിടാന്‍ 800 മില്ല്യണ്‍ ഡോളര്‍ ഇറക്കി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

അന്റാര്‍ട്ടിക്കയില്‍ കയറി ചൈനയുടെ കളിവേണ്ട! ഓസ്‌ട്രേലിയ-ചൈന പോര് മഞ്ഞുറഞ്ഞ പ്രദേശത്തേക്കും; ഭൂഖണ്ഡത്തിലെ കമ്മ്യൂണിസ്റ്റ് സ്വാധീനത്തെ നേരിടാന്‍ 800 മില്ല്യണ്‍ ഡോളര്‍ ഇറക്കി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

അന്റാര്‍ട്ടിക്കയില്‍ ചൈനയുടെ സ്വാധീനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി ഓസ്‌ട്രേലിയ. മുന്‍പ് ഒരു രാജ്യവും എത്തിച്ചേരാത്ത മേഖലകളില്‍ ശാസ്ത്രീയ ഗവേഷണങ്ങളും, അന്വേഷണങ്ങളും നടത്താന്‍ അടുത്ത പത്ത് വര്‍ഷത്തില്‍ 804 മില്ല്യണ്‍ ഡോളര്‍ ചെലവഴിക്കാനാണ് സ്‌കോട്ട് മോറിസണ്‍ ഒരുങ്ങുന്നത്.


എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള ഈസ്റ്റ് അന്റാര്‍ട്ടിക്കയിലെ പ്രദേശങ്ങളിലേക്ക് കടന്നുചെല്ലാന്‍ ഡ്രോണ്‍ ഫ്‌ളീറ്റുകളും, മറ്റ് സ്വയം നിയന്ത്രിത വാഹനങ്ങള്‍ക്കുമായി 60 മില്ല്യണ്‍ ഡോളറാണ് ഓസ്‌ട്രേലിയ ചെലവഴിക്കുന്നത്. ഇതിന് പുറമെ ആളെത്താത്ത ഭൂഖണ്ഡത്തിലെ മേഖലകളില്‍ എത്തിച്ചേരാന്‍ 550 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ കഴിയുന്ന നാല് പുതിയ മീഡിയം ലിഫ്റ്റ് ഹെലികോപ്ടറുകള്‍ക്കായി 35 മില്ല്യണ്‍ ഡോളറും നല്‍കും.

അന്റാര്‍ട്ടിക് ട്രീറ്റി സിസ്റ്റത്തിന്റെ അതിര്‍ത്തികള്‍ നീക്കുന്ന ചൈനയുടെ നടപടിയാണ് ഓസ്‌ട്രേലിയയുടെ ഇടപെടലിലേക്ക് നയിക്കുന്നത്. 1961ല്‍ ഓസ്‌ട്രേലിയയും, ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇത് പ്രകാരം അതിര്‍ത്തികള്‍ കൈയടക്കാനോ, സൈന്യത്തെ ഇറക്കാനോ പാടില്ല, കൂടാതെ മത്സ്യബന്ധനവും, ഖനനവും തടയാനും നിയമങ്ങളുണ്ട്.

എന്നാല്‍ ചൈന അന്റാര്‍ട്ടിക്കയെ സ്വന്തം ലാഭത്തിനായി ഉപയോഗിക്കാന്‍ നീക്കം നടത്തുന്നുവെന്ന ആശങ്ക ശക്തമാണ്. ഫിഷറീസ്, ടൂറിസം മേഖലകളെ ചൂഷണം ചെയ്ത് എടിഎസ് നിബന്ധനകളെ സമ്മര്‍ദത്തിലാക്കുകയാണ് ചൈന ചെയ്യുന്നതെന്ന് ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാണിക്കുന്നു.
Other News in this category



4malayalees Recommends