ബോറിസിനെതിരായ കോവിഡ് പോരാട്ടത്തില്‍ തോറ്റ് ഹെല്‍ത്ത് സെക്രട്ടറി; സൗജന്യ കോവിഡ് ടെസ്റ്റുകള്‍ ഏപ്രില്‍ 1ന് അവസാനിക്കും, ടെസ്റ്റിന് 3 പൗണ്ട് ചെലവാക്കണം; സെല്‍ഫ് ഐസൊലേഷന്‍ വ്യാഴാഴ്ച മുതല്‍ റദ്ദാകുന്നതോടെ പ്രതിരോധം ജനങ്ങളുടെ ഉത്തരവാദിത്വം

ബോറിസിനെതിരായ കോവിഡ് പോരാട്ടത്തില്‍ തോറ്റ് ഹെല്‍ത്ത് സെക്രട്ടറി; സൗജന്യ കോവിഡ് ടെസ്റ്റുകള്‍ ഏപ്രില്‍ 1ന് അവസാനിക്കും, ടെസ്റ്റിന് 3 പൗണ്ട് ചെലവാക്കണം; സെല്‍ഫ് ഐസൊലേഷന്‍ വ്യാഴാഴ്ച മുതല്‍ റദ്ദാകുന്നതോടെ പ്രതിരോധം ജനങ്ങളുടെ ഉത്തരവാദിത്വം

കോവിഡ് കേസുകള്‍ ഉയര്‍ന്ന തോതില്‍ തുടരുമ്പോഴും വൈറസിനെതിരെ വിജയപ്രഖ്യാപനവുമായി ബോറിസ് ജോണ്‍സണ്‍. കോവിഡിനൊപ്പം ജീവിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച ബോറിസ് വ്യാഴാഴ്ച മുതല്‍ സെല്‍ഫ് ഐസൊലേഷന്‍ നിയമങ്ങളും, ഏപ്രില്‍ മുതല്‍ സൗജന്യ കോവിഡ് ടെസ്റ്റുകളും റദ്ദാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.


വൈറസ് ബാധിച്ച ജനങ്ങളെ നിര്‍ബന്ധിച്ച് വീട്ടിലിരുത്തുന്ന പദ്ധതി ഇംഗ്ലണ്ടില്‍ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ഫ്‌ളൂവിന് സമാനമായ രീതിയില്‍ രോഗം പരത്തുന്നത് തടയാന്‍ ജനങ്ങളോട് ഉപദേശം നല്‍കും. മാര്‍ച്ച് 24 മുതല്‍ ഉദാരമായ സ്റ്റേറ്റ് സിക്ക് പേ നടപടികളും വെട്ടിച്ചുരുക്കും. ഇതോടെ ഒന്നാം ദിവസം മുതല്‍ ആളുകള്‍ക്ക് സിക്ക് പേ ചോദിക്കാന്‍ കഴിയില്ല.

ഏപ്രില്‍ 1 മുതല്‍ സൗജന്യ ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റും, പിസിആര്‍ ടെസ്റ്റിംഗും റദ്ദാക്കും. മാസത്തില്‍ നികുതിദായകര്‍ക്ക് 2 മില്ല്യണ്‍ പൗണ്ട് ചെലവാണ് ഇതുമൂലമുള്ളത്. പ്രായമായവര്‍ക്കും, രോഗസാധ്യത ഏറിയവര്‍ക്കും പരിമിതമായ ഇളവ് അനുവദിക്കും. തുടര്‍ന്നുള്ള ദിനങ്ങളില്‍ വൈറസിന്റെ വികാസം നിരീക്ഷിക്കാനാണ് സര്‍ക്കാരിന്റെ ശ്രദ്ധ.

ടെസ്റ്റിംഗ് നടപടികള്‍ തയ്യാറാക്കി നിര്‍ത്തി ഗുരുതരമായ ഭീഷണി ഉയര്‍ന്നാല്‍ നേരിടാന്‍ ഒരുങ്ങിയിരിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. മഹാമാരി അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് ബോറിസ് നടപടികള്‍ പ്രഖ്യാപിച്ചത്. ഒമിക്രോണിനേക്കാള്‍ മാരകമായി ഭാവിയിലെ വൈറസുകള്‍ മാറാന്‍ സാധ്യതയുണ്ട്, ബോറിസ് ഓര്‍മ്മിപ്പിച്ചു.

2020-21 വര്‍ഷത്തെ ഹോം ഓഫീസ് ബജറ്റാണ് ടെസ്റ്റിംഗിനായി ചെലവാക്കിയതെന്ന് ബോറിസ് വ്യക്തമാക്കി. ഇത് തുടരാനുള്ള ഹെല്‍ത്ത് സെക്രട്ടറിയുടെ ശ്രമങ്ങളെ പരാജയപ്പെടുത്തിയാണ് ബോറിസും, ചാന്‍സലര്‍ ഋഷി സുനാകും നടപടികള്‍ മുന്നോട്ട് നീക്കുന്നത്.
Other News in this category



4malayalees Recommends