കാലാവസ്ഥാ ദുരിതം തീര്‍ന്നിട്ടില്ല! അടുത്ത രണ്ട് ദിവസവും യുകെയില്‍ കനത്ത മഴ തുടരും; സെവേണ്‍ നദിക്കരയില്‍ വെള്ളപ്പൊക്ക സാധ്യത; കൂടുതല്‍ ഭവനങ്ങളില്‍ നിന്നും താമസക്കാരെ ഒഴിപ്പിച്ചു, 30000 വീടുകളില്‍ വൈദ്യുതിയില്ല

കാലാവസ്ഥാ ദുരിതം തീര്‍ന്നിട്ടില്ല! അടുത്ത രണ്ട് ദിവസവും യുകെയില്‍ കനത്ത മഴ തുടരും; സെവേണ്‍ നദിക്കരയില്‍ വെള്ളപ്പൊക്ക സാധ്യത; കൂടുതല്‍ ഭവനങ്ങളില്‍ നിന്നും താമസക്കാരെ ഒഴിപ്പിച്ചു, 30000 വീടുകളില്‍ വൈദ്യുതിയില്ല

യുകെയില്‍ കൂടുതല്‍ മഴ ആഞ്ഞടിക്കുന്നതോടെ വെള്ളപ്പൊക്ക സാധ്യതയുമേറുന്നു. ഒരാഴ്ചയ്ക്കിടെ മൂന്ന് കൊടുങ്കാറ്റുകള്‍ ആഞ്ഞടിച്ചതിനെ തുടര്‍ന്നുണ്ടായ രക്ഷാപ്രവര്‍ത്തനങ്ങളുടെ വേഗത കുറയ്ക്കുകയാണ് മോശം കാലാവസ്ഥ.


ഡഡ്‌ലി, യൂനീസ്, ഫ്രാങ്ക്‌ളിന്‍ കൊടുങ്കാറ്റുകള്‍ ആഞ്ഞടിച്ചതോടെ 1.4 മില്ല്യണ്‍ ഭവനങ്ങളിലാണ് 72 മണിക്കൂറോളം വൈദ്യുതി നഷ്ടമായത്. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം 30,000 വീടുകളിലാണ് വൈദ്യുതി തിരിച്ചെത്താനുള്ളത്. ചില ഭാഗങ്ങളിലെ വീടുകളില്‍ നിന്നും ആളുകളോട് ഒഴിഞ്ഞ് പോകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ചില മേഖലകൡലെ സമൂഹങ്ങളോട് ബുധനാഴ്ച വെള്ളപ്പൊക്കം നേരിടാന്‍ തയ്യാറായിരിക്കാനാണ് നിര്‍ദ്ദേശം. സെവേണ്‍ നദിക്ക് അരികിലുള്ള മേഖലകളിലാണ് ഫ്രാങ്ക്‌ളിന്‍ കൊടുങ്കാറ്റ് മൂലം കനത്ത മഴയ്ക്ക് സാധ്യത വര്‍ദ്ധിക്കുന്നതാണ് വെള്ളപ്പൊക്ക മുന്നറിയിപ്പിലേക്ക് നയിക്കുന്നത്.

It comes after residents of Ironbridge (pictured) were evacuated yesterday amid fears that the River Severn would breach flood barriers

യുകെയില്‍ നൂറുകണക്കിന് വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അയര്‍ബ്രിഡ്ജ് വാര്‍ഫേജിലും, ബ്യൂഡ്‌ലി റിബെന്‍ഹാളിലുമാണ് സെവേണ്‍ നദിയില്‍ നിന്നുള്ള രണ്ട് പ്രധാന വെള്ളപ്പൊക്ക മുന്നറിയിപ്പുള്ളത്. ഇവിടെ ജലത്തിന്റെ തോത് ഉയരുന്നത് ജീവന് അപകടം സൃഷ്ടിക്കുമെന്നാണ് അറിയിപ്പ്.

ചൊവ്വാഴ്ച വലിയ തോതില്‍ മഴ പെയ്യില്ലെങ്കിലും മഴ തുടരുന്നത് മൂലം വെള്ളപ്പൊക്കം ബാധിച്ച മേഖലകളിലെ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ലോക ഹെറിറ്റേജ് സൈറ്റിലുള്ള ചരിത്രപ്രധാന്യമുള്ള പട്ടണങ്ങളില്‍ താമസിക്കുന്നവര്‍ ഗ്യാസും, വൈദ്യുതിയും, വെള്ളവും ഓഫാക്കി താമസം മാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Other News in this category



4malayalees Recommends