പോര്‍ട്‌സ് മൗത്തില്‍ മലയാളി നഴ്‌സ് അന്തരിച്ചു ; രണ്ടുവര്‍ഷമായി കാന്‍സറുമായി പൊരുതി ,കുമരകം സ്വദേശിനിയായ മേരി ജോണ്‍സണ്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി

പോര്‍ട്‌സ് മൗത്തില്‍ മലയാളി നഴ്‌സ് അന്തരിച്ചു ; രണ്ടുവര്‍ഷമായി കാന്‍സറുമായി പൊരുതി ,കുമരകം സ്വദേശിനിയായ മേരി ജോണ്‍സണ്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി
കാന്‍സര്‍ ഒരു ജീവന്‍ കൂടി തട്ടിയെടുത്തിരിക്കുകയാണ്. പോര്‍ട്‌സ്മൗത്തില്‍ മലയാളി നഴ്‌സ് അന്തരിച്ചു 61 വയസ്സായിരുന്നു. രണ്ടു വര്‍ഷം നീണ്ട കാന്‍സര്‍ പോരട്ടത്തിനു പിന്നാലെ മരണം. കുമരകം സ്വദേശിനി മേരി ജോണ്‍സണ്‍ ആണ് ഇന്നലെ മരണമടഞ്ഞത്.

ജെസി എന്നു വിളിക്കുന്ന മേരി ജോണ്‍സന് രണ്ടു വര്‍ഷം മുമ്പാണ് കാന്‍സര്‍ ബാധിച്ചത് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ചികിത്സ നടത്തുകയും രോഗം ഭേദമാകുകയും ചെയ്തു. എന്നാല്‍ ഒരാഴ്ചയായി വീണ്ടും രേഗം മൂര്‍ച്ഛിക്കുകയായിരുന്നു.

പോര്‍ട്‌സ്മൗത്ത് ക്യൂന്‍ അലക്‌സാന്‍ഡ്ര ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു മേരി. കുമരകം പുത്തെന്‍കളം ജോണ്‍സന്റെ ഭാര്യയാണ്.

മക്കള്‍ ; ജോസി അജോ കുന്തമറ്റം, കെവിന്‍ ജോണ്‍സണ്‍

മരുമകന്‍ അജോ കുന്തമറ്റം.

സംക്രാന്തി പൂഴിക്കുന്നേല്‍ കുടുംബാംഗമാണ് മേരി

സഹോദരങ്ങള്‍ ; കുഞ്ഞമ്മ, ലൂക്കോസ് പൂഴിക്കുന്നേല്‍, പ്രൊഫ ബാബു പൂഴിക്കുന്നേല്‍, കുഞ്ഞുമോള്‍, സാജന്‍ പൂഴിക്കുന്നേല്‍.

സംസ്‌കാരം പോര്‍ട്‌സ്മൗത്തില്‍ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.

Other News in this category



4malayalees Recommends