അത് നല്ല പ്രവണതയൊന്നുമല്ല. നല്ല സിനിമകളുണ്ട്, മോശം സിനിമകളുണ്ട്, ഡീഗ്രേഡിങ് ശരിയല്ല ; ആറാട്ടിനെതിരായ ഡിഗ്രേഡിങിനെ വിമര്‍ശിച്ച് മമ്മൂട്ടി

അത് നല്ല പ്രവണതയൊന്നുമല്ല. നല്ല സിനിമകളുണ്ട്, മോശം സിനിമകളുണ്ട്, ഡീഗ്രേഡിങ് ശരിയല്ല ; ആറാട്ടിനെതിരായ ഡിഗ്രേഡിങിനെ വിമര്‍ശിച്ച് മമ്മൂട്ടി
മോഹന്‍ലാല്‍ ചിത്രം 'ആറാട്ടിന്റെ' റിലീസിന് പിന്നാലെ സിനിമയ്ക്ക് നേരെ ചില കോണുകളില്‍ നിന്നും ഡീഗ്രേഡിങ്ങ് നേരിട്ടിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മമ്മൂട്ടി.'അത് നല്ല പ്രവണതയൊന്നുമല്ല. നല്ല സിനിമകളുണ്ട്, മോശം സിനിമകളുണ്ട്. അതിനപ്പുറം മനപ്പൂര്‍വം ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യുന്നത് ശരിയല്ല. അതിനോട് യോജിക്കുന്നുമില്ല, മമ്മൂട്ടി പറഞ്ഞു.

ആറാട്ടിന്റെ റിലീസിന് പിന്നാലെ നടന്ന ഡീഗ്രേഡിങ്ങിനെതിരെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ തന്നെ രംഗത്ത് വന്നിരുന്നു. ആറാട്ടിനെതിരെ വ്യാജ പ്രചരണം നടത്തിയ അഞ്ചു പേര്‍ക്കെതിരെ മലപ്പുറം കോട്ടക്കല്‍ പൊലീസ് കേസെടുക്കുകയും ചെയ്തു.

തുടര്‍ന്ന് മലയാള സിനിമയിലെ ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി തിയേറ്ററുകളിലെ ഫാന്‍സ് ഷോകള്‍ നിരോധിക്കാന്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് തീരുമാനം എടുത്തിരിക്കുകയാണ്.

Other News in this category



4malayalees Recommends