കച്ചാ ബദാം ഫെയിം ഭൂപന്‍ കാറപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍

കച്ചാ ബദാം ഫെയിം ഭൂപന്‍ കാറപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍
കച്ചാ ബദാം ഫെയിം ഭൂപന്‍ ഭട്യാകര്‍ കാറപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. അടുത്തിടെ വാങ്ങിയ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഓടിക്കാന്‍ പഠിക്കുന്നതിനിടെയാണ് സംഭവം.നെഞ്ചിന് പരിക്കേറ്റ അദ്ദേഹം ഇപ്പോള്‍ സൂരി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.

കച്ചാം ബദാം എന്ന പാട്ട് ഹിറ്റായതോടെയാണ് ഭൂപന്‍ ശ്രദ്ധിക്കപ്പെടുന്നത്. ബദാം വില്‍പനയ്ക്ക് ആളുകളെ ആകര്‍ഷിക്കാന്‍ പാടിയൊരു പാട്ട് ആരോ ഷൂട്ട് ചെയ്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വൈറലാവുകയായിരുന്നു. പിന്നീട് സെലിബ്രിറ്റികള്‍ വരെ കച്ചാ ബദാമിനു ചുവടുവച്ചു. ഗാനം റീമിക്‌സ് ചെയ്തു പുറത്തിറങ്ങിയപ്പോള്‍ 50 മില്യണ്‍ കാഴ്ചക്കാരാണ് പാട്ട് കണ്ടത്.

പശ്ചിമ ബംഗാളിലെ കുറല്‍ജുരി ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ഭൂപന്‍. ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് ഭൂപന്റെ കുടുംബം. നിലക്കടല വിറ്റാണ് ഉപജീവനം നടത്തുന്നത്. ദിവസവും മൂന്നോ നാലോ കിലോ കടല വില്‍ക്കുന്നു. അങ്ങനെ 200250 രൂപ വരെ കടല വില്‍പനയില്‍ നിന്നും ലഭിക്കാറുണ്ട്. എന്നാല്‍ പാട്ടു വൈറലായതോടെ ഭൂപന്റെ ജീവിതം മാറിമറിഞ്ഞു. പശ്ചിമബംഗാള്‍ പൊലീസ് ഈയിടെ ഇദ്ദേഹത്തെ ആദരിച്ചിരുന്നു.



Other News in this category



4malayalees Recommends