യുകെ മലയാളികളെ തേടി മറ്റൊരു മരണ വാര്‍ത്ത കൂടി ; മാഞ്ചസ്റ്ററിലെ ലീയില്‍ മലയാളിയായ സനില്‍ സൈമണ്‍ അന്തരിച്ചു ; ക്യാന്‍സര്‍ ചികിത്സയിലിരിക്കേ മരണം

യുകെ മലയാളികളെ തേടി മറ്റൊരു മരണ വാര്‍ത്ത കൂടി ; മാഞ്ചസ്റ്ററിലെ ലീയില്‍ മലയാളിയായ സനില്‍ സൈമണ്‍ അന്തരിച്ചു ; ക്യാന്‍സര്‍ ചികിത്സയിലിരിക്കേ മരണം
തുടര്‍ച്ചയായി മൂന്നു മരണ വാര്‍ത്തകളാണ് യുകെ മലയാളികളെ തേടി ഈ അടുത്തെത്തിയത്. മൂന്നു മരണവും ക്യാന്‍സര്‍ ബാധിച്ചാണ്. കഴിഞ്ഞ ദിവസം ബ്ലാക്‌ബേണില്‍ മരിച്ച മലയാളി നഴ്‌സ് ഷിജി അടക്കം അഞ്ചു ദിവസത്തിനിടെ മൂന്നു മലയാളികളാണ് മരിച്ചത്.പോര്‍ട്‌സ്മൗത്തില്‍ മേരിയുടേയും ബ്ലാക്‌ബേണില്‍ ഷിജിയുടേയും വിയോഗത്തിന് പിന്നാലെ മാഞ്ചസ്റ്ററിലെ ലീയില്‍ താമസിക്കുന്ന സനലും മരണമടഞ്ഞിരിക്കുകയാണ്.

മഞ്ചസ്റ്ററിലെ ലീയില്‍ താമസിക്കുന്ന ഉഴവൂര്‍ വെട്ടിക്കാനാല്‍ സനല്‍ സൈമണ്‍ (34)അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായി രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞാണ് മരണം സംഭവിച്ചത്.

കോതനല്ലൂര്‍ (ചാമക്കാല) ചിറക്കര പറമ്പില്‍ അനുവാണ് ഭാര്യ.

സനലിന്റെ മാതാപിതാക്കളായ ഉഴവൂര്‍ വെട്ടിക്കാനാല്‍ സൈമണും സിസിലിയും (കരിങ്കുന്നം വടക്കേക്കര കുടുംബാംഗം) ലീയില്‍ തന്നെയാണ് താമസിക്കുന്നത്. ബര്‍മ്മിങ്ഹാമില്‍ താമസിക്കുന്ന സലോണി ജോസഫ് കുന്നശ്ശേരില്‍ ഏക സഹോദരിയാണ്.

രോഗം ആരോഗ്യത്തെ കാര്യമായി ബാധിച്ചെങ്കിലും ഈ വിയോഗം ഉള്‍ക്കൊള്ളാന്‍ കുടുംബത്തിനായിട്ടില്ല. ചെറുപ്രായത്തില്‍ തന്നെ സനല്‍ മരണമടഞ്ഞത് പ്രിയപ്പെട്ടവര്‍ക്കെല്ലാം വേദനയാകുകയാണ്. സംസ്‌കാരം സംബന്ധിച്ച് തീരുമാനം ഉടനുണ്ടാകും.

Other News in this category



4malayalees Recommends