റഷ്യയില്‍ നിന്നും പിന്‍വാങ്ങുന്ന ഒടുവിലത്തെ എനര്‍ജി കമ്പനിയായി ഷെല്‍; രാജ്യത്തെ എല്ലാ വിധത്തിലുള്ള ഓപ്പറേഷനും നിര്‍ത്തി; ഉക്രെയിന്‍ അധിനിവേശത്തെ തുടര്‍ന്ന് നാച്വറല്‍ ഗ്യാസ് പ്ലാന്റിലെ 27.5% ഓഹരി വിറ്റ് ബ്രിട്ടീഷ് കമ്പനി; ഇനിയെങ്കിലും പാഠം പഠിക്കുമോ?

റഷ്യയില്‍ നിന്നും പിന്‍വാങ്ങുന്ന ഒടുവിലത്തെ എനര്‍ജി കമ്പനിയായി ഷെല്‍; രാജ്യത്തെ എല്ലാ വിധത്തിലുള്ള ഓപ്പറേഷനും നിര്‍ത്തി; ഉക്രെയിന്‍ അധിനിവേശത്തെ തുടര്‍ന്ന് നാച്വറല്‍ ഗ്യാസ് പ്ലാന്റിലെ 27.5% ഓഹരി വിറ്റ് ബ്രിട്ടീഷ് കമ്പനി; ഇനിയെങ്കിലും പാഠം പഠിക്കുമോ?

റഷ്യന്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഗ്യാസ്‌പ്രോമിനൊപ്പമുള്ള എല്ലാവിധ സംയുക്ത സംരംഭങ്ങളില്‍ നിന്നും പിന്‍വാങ്ങുന്ന ഏറ്റവും ഒടുവിലത്തെ എനര്‍ജി കമ്പനിയായി ഷെല്‍. പ്രധാന എതിരാളിയായ ബിപി ഉക്രെയിന്‍ അധിനിവേശം മുന്‍നിര്‍ത്തി 19.75 ശതമാനം ഓഹരി വിറ്റഴിച്ച് പിന്‍വാങ്ങിയതിന് പിന്നാലെയാണ് മറ്റൊരു ബ്രിട്ടീഷ് കമ്പനി കൂടി റഷ്യയിലെ സേവനം അവസാനിപ്പിച്ചത്.


ഗ്യാസ്‌പ്രോം, മറ്റ് അനുബന്ധ കമ്പനികള്‍ എന്നിവര്‍ക്കൊപ്പമുള്ള സംയുക്ത സംരംഭങ്ങളില്‍ നിന്നും പിന്‍വാങ്ങുന്നതായാണ് ഇന്ധന ഭീമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടൊപ്പം സാഖലിന്‍ 2 ലിക്വിഫൈഡ് നാച്വറല്‍ ഗ്യാസ് പ്ലാന്റിലുള്ള 27.5 ശതമാനം വിറ്റഴിച്ച് പിന്‍വാങ്ങുകയും ചെയ്തിരിക്കുകയാണ് ഷെല്‍.

സാലിം പെട്രോളിയം ഡെവലപ്‌മെന്റ്, ഗൈഡന്‍ എനര്‍ജി വെഞ്ച്വര്‍ എന്നിവയില്‍ നിന്നും 50 ശതമാനം ഓഹരി വിറ്റ് പിന്‍വാങ്ങുമെന്നും ഷെല്‍ വ്യക്തമാക്കി. റഷ്യന്‍ ഗ്യാസ് വമ്പനായ ഗ്യാസ്‌പ്രോമിന്റെ ഉടമസ്ഥതിലുള്ളതാണ് ഈ കമ്പനികള്‍. റഷ്യയുടെ നോര്‍ത്ത് ഈസ്‌റ്റേണ്‍ തീരത്തുള്ള സാഖലിന്‍ 2, ലോകത്തിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ്, എക്‌സ്‌പോര്‍ട്ട് കേന്ദ്രീകൃത, ഓയില്‍, ഗ്യാസ് പ്രൊജക്ടുകളില്‍ ഒന്നാണ്.

റഷ്യയുടെ ആദ്യത്തെ ഓഫ്‌ഷോര്‍ ഗ്യാസ് പ്രൊജക്ടും ഇതാണ്. വര്‍ഷത്തില്‍ 11.5 മില്ല്യണ്‍ ടണ്‍ എല്‍എന്‍ജിയാണ് ഈ പദ്ധതി ഉത്പാദിപ്പിക്കുന്നത്. ഷെല്ലിന്റെ റഷ്യന്‍ ആസ്തികള്‍ 3 ബില്ല്യണ്‍ ഡോളര്‍ വരുമെന്നാണ് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ കണക്കാക്കിയിരുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പൂര്‍ത്തിയായ വിവാദമായ നോര്‍ഡ് സ്ട്രീം 2 പൈപ്പ്‌ലൈന്‍ പ്രൊജക്ടില്‍ നിന്നും ഷെല്‍ പിന്‍വാങ്ങും. പൈപ്പ്‌ലൈന്‍ പദ്ധതിയില്‍ 750 മില്ല്യണ്‍ പൗണ്ട് നിക്ഷേപമാണ് ഓയില്‍ വമ്പനുള്ളത്.

Other News in this category



4malayalees Recommends