സീസണ്‍ ടിക്കറ്റിന് പണം കണ്ടെത്താന്‍ മാത്രം ഏഴ് ആഴ്ച പണിയെടുക്കണം? ഇംഗ്ലണ്ടിലും, വെയില്‍സിലും നടപ്പാക്കിയ 3.8% നിരക്ക് വര്‍ദ്ധന ജനങ്ങള്‍ക്ക് പ്രഹരം; ലണ്ടനില്‍ ബസ്, ട്യൂബ് നിരക്കുകള്‍ 4.8% പോയിന്റ് മുകളിലേക്ക്

സീസണ്‍ ടിക്കറ്റിന് പണം കണ്ടെത്താന്‍ മാത്രം ഏഴ് ആഴ്ച പണിയെടുക്കണം? ഇംഗ്ലണ്ടിലും, വെയില്‍സിലും നടപ്പാക്കിയ 3.8% നിരക്ക് വര്‍ദ്ധന ജനങ്ങള്‍ക്ക് പ്രഹരം; ലണ്ടനില്‍ ബസ്, ട്യൂബ് നിരക്കുകള്‍ 4.8% പോയിന്റ് മുകളിലേക്ക്

ബ്രിട്ടനില്‍ ജനജീവിതം സാമ്പത്തിക പ്രത്യാഘാതങ്ങള്‍ മൂലം കടുപ്പമായി മാറുകയാണ്. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം ജനത്തിന് സാമ്പത്തിക ഭാരം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതിനിടെയാണ് ബ്രിട്ടനിലെ റെയില്‍ യാത്രാ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.


നിലവില്‍ വന്ന കടുപ്പമേറിയ വര്‍ദ്ധനവുകള്‍ മൂലം ആനുവല്‍ സീസണ്‍ ടിക്കറ്റ് എടുക്കാന്‍ ഏഴ് ആഴ്ച ജോലി ചെയ്ത് പണം കണ്ടെത്തണമെന്നതാണ് റെയില്‍ യാത്രക്കാര്‍ നേരിടുന്ന അവസ്ഥ. ഇംഗ്ലണ്ടിലും, വെയില്‍സിലും ട്രെയിന്‍ നിരക്കുകള്‍ 3.8 ശതമാനമാണ് ഉയര്‍ത്തിയിരിക്കുന്നത്. 2013ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവാണിത്.

റീട്ടെയില്‍ പ്രൈസസ് ഇന്‍ഡെക്‌സ് പ്രകാരം ശരാശരി സീസണ്‍ ടിക്കറ്റുകള്‍ 120 പൗണ്ടോളം വര്‍ദ്ധിച്ച് 3263 പൗണ്ടിലെത്തും. 2010ലെ നിരക്കുകളില്‍ നിന്നും 1069 പൗണ്ടിന്റെ വര്‍ദ്ധനവാണ് 2022 എത്തുമ്പോള്‍ രേഖപ്പെടുത്തുന്നത്. ശമ്പളം വര്‍ദ്ധിക്കുന്നതിനൊപ്പം നിരക്കുകള്‍ ഇരട്ടിയായി ഉയര്‍ന്നുവെന്നാണ് ഇതിന് അര്‍ത്ഥം.

ലണ്ടനില്‍ ബസ്, ട്യൂബ് നിരക്കുകളും വര്‍ദ്ധിക്കുകയാണ്. 4.8 ശതമാനം അധിക ശരാശരി പോയിന്റ് വര്‍ദ്ധനവാണ് ഇതിലുള്ളത്. ജോലി ചെയ്യുന്നവര്‍ ജീവിതച്ചെലവില്‍ വന്‍ വര്‍ദ്ധനവാണ് നേരിടുന്നത്. കുടുംബങ്ങളുടെ ചെലവും, എനര്‍ജി ബില്ലുകളും അടുത്ത മാസം മുതല്‍ കൂടും.

സര്‍ക്കാരിന്റെ നാഷണല്‍ ഇന്‍ഷുറന്‍സ് ടാക്‌സിലെ 1.25 ശതമാനം പോയിന്റ് വര്‍ദ്ധനവ് ഈ സാഹചര്യത്തില്‍ നടപ്പാകും. ഇുപ്പോള്‍ നിരക്ക് വര്‍ദ്ധന നടപ്പാക്കുന്നത് വര്‍ക്ക് ഫ്രം ഹോമിലുള്ള ജോലിക്കാരെ ഓഫീസുകളിലേക്ക് മടങ്ങിയെത്തുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്തുമെന്ന് ക്യാംപെയിനര്‍മാര്‍ ഭയപ്പെടുന്നു.
Other News in this category



4malayalees Recommends