എല്ലാ റഷ്യന്‍ ബാങ്കുകളുടെയും സ്വത്തുവകകള്‍ യുകെ മരവിപ്പിക്കും; ദിവസങ്ങള്‍ക്കുള്ളില്‍ നടപടിയെന്ന് പ്രഖ്യാപിച്ച് ഫോറിന്‍ സെക്രട്ടറി; കയറ്റുമതിയിലും നിരോധനം; വ്‌ളാദിമര്‍ പുടിനെതിരെ ഉപരോധങ്ങള്‍ ശക്തമാക്കുന്നത് തുടരുമെന്ന് ലിസ് ട്രസ്

എല്ലാ റഷ്യന്‍ ബാങ്കുകളുടെയും സ്വത്തുവകകള്‍ യുകെ മരവിപ്പിക്കും; ദിവസങ്ങള്‍ക്കുള്ളില്‍ നടപടിയെന്ന് പ്രഖ്യാപിച്ച് ഫോറിന്‍ സെക്രട്ടറി; കയറ്റുമതിയിലും നിരോധനം; വ്‌ളാദിമര്‍ പുടിനെതിരെ ഉപരോധങ്ങള്‍ ശക്തമാക്കുന്നത് തുടരുമെന്ന് ലിസ് ട്രസ്

ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ റഷ്യന്‍ ബാങ്കുകളുടെയും ആസ്തികള്‍ മരവിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ലിസ് ട്രസ്. വ്‌ളാദിമര്‍ പുടിന് എതിരെയുള്ള ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു ട്രസ്. റഷ്യന്‍ ബാങ്കുകള്‍ സ്റ്റെര്‍ലിംഗില്‍ പേയ്‌മെന്റുകള്‍ ക്ലിയര്‍ ചെയ്യുന്നത് യുകെ തടയുമെന്നും ഫോറിന്‍ സെക്രട്ടറി വ്യക്തമാക്കി.


ബ്രിട്ടനില്‍ നിന്നും റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്ന സുപ്രധാന മേഖലകളിലെ ഒരു കൂട്ടം ഉത്പന്നങ്ങള്‍ക്കും ബ്രിട്ടന്‍ വിലക്ക് ഏര്‍പ്പെടുത്തി. ഉക്രെയിന് എതിരായ യുദ്ധത്തില്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള ഉത്പന്നങ്ങള്‍ റഷ്യയുടെ കൈയിലെത്തുന്നത് തടയുകയാണ് ഉദ്ദേശം. റഷ്യന്‍ സമ്പദ് വ്യവസ്ഥയെ വര്‍ഷങ്ങളോളം സ്തംഭിപ്പിക്കാന്‍ കയറ്റുമതകി വിലക്ക് കാരണമാകുമെന്ന് ട്രസ് വ്യക്തമാക്കി.

അതേസമയം വരുന്ന ആഴ്ചകളില്‍ റഷ്യക്ക് എതിരായ ഉപരോധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് ട്രസിന്റെ പ്രഖ്യാപനം. കഴിഞ്ഞ ആഴ്ച മുതല്‍ പുടിനെതിരെ യുകെയും, പാശ്ചാത്യ സഖ്യവും നിരവധി ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് ഉക്രെയിനെതിരായ നീക്കങ്ങളുമായി റഷ്യന്‍ പ്രസിഡന്റ് മുന്നോട്ട് പോയതോടെയാണ് ഉപരോധത്തിന്റെ കടുപ്പം വര്‍ദ്ധിപ്പിക്കുന്നത്.

ബാങ്കിംഗ് മേഖലയും, എക്‌സ്‌പോര്‍ട്ടും മുന്‍നിര്‍ത്തി പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിക്കാനാണ് നീക്കമെന്ന് ലിസ് ട്രസ് ഹൗസ് ഓഫ് കോമണ്‍സില്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് റഷ്യന്‍ ബാങ്കുകളെ സ്റ്റെര്‍ലിംഗില്‍ വിനിമയം നടത്തുന്നതില്‍ നിന്നും വിലക്കുന്നത്. റഷ്യന്‍ വ്യാപാരത്തിന്റെ 50 ശതമാനവും ഡോളറിലും, സ്‌റ്റെര്‍ലിംഗിലുമാണ്.

യുഎസിനൊപ്പം ചേര്‍ന്ന് നടപടികള്‍ എടുത്താല്‍ ലോകത്ത് വ്യാപാരം നടത്താനുള്ള റഷ്യയുടെ ശേഷിയെ തകര്‍ക്കാന്‍ കഴിയുമെന്ന് ഫോറിന്‍ സെക്രട്ടറി വ്യക്തമാക്കി.
Other News in this category



4malayalees Recommends