ഇങ്ങനെയാണെങ്കില്‍ ഞങ്ങള്‍ ഇന്ത്യാക്കാര്‍ ഉടന്‍ തന്നെ ന്യൂനപക്ഷമാകും: 'ദി കശ്മീര്‍ ഫയല്‍സി'നെതിരെ പ്രകാശ് രാജ്

ഇങ്ങനെയാണെങ്കില്‍ ഞങ്ങള്‍ ഇന്ത്യാക്കാര്‍ ഉടന്‍ തന്നെ ന്യൂനപക്ഷമാകും: 'ദി കശ്മീര്‍ ഫയല്‍സി'നെതിരെ പ്രകാശ് രാജ്
ദി കശ്മീര്‍ ഫയല്‍സ്' സിനിമയ്‌ക്കെതിരെ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ് രംഗത്ത്. ചിത്രത്തെക്കുറിച്ചുള്ള താരത്തിന്റെ ട്വീറ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സിനിമയില്‍ പ്രതിപാദിക്കുന്ന വര്‍ഗീയ ധ്രൂവീകരണം രാജ്യത്തിന്റെ മതേതരത്വത്തിന് ഭീഷണിയുയര്‍ത്തുമെന്ന് പ്രകാശ് രാജ് പറയുന്നു.

'പൈല്‍സ് ആന്‍ഡ് ഫയല്‍സ്, നിയമപരമായ മുന്നറിയിപ്പ് ഈ മതഭ്രാന്തന്മാര്‍ നമ്മുടെ രാജ്യത്തെ ഹിന്ദുക്കളെന്നും മുസ്ലിംകളെന്നും വിഭജിക്കുന്നത് തുടരുകയാണെങ്കില്‍, ഞങ്ങള്‍ ഇന്ത്യക്കാര്‍ ഉടന്‍ തന്നെ ന്യൂനപക്ഷമാകും', പ്രകാശ് രാജ് ട്വിറ്ററില്‍ വ്യക്തമാക്കി. പ്രകാശ് രാജിന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.


Other News in this category



4malayalees Recommends