സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്ക് പണം കിട്ടുന്നുണ്ട്, വാഹന, സ്‌പെയര്‍ പാര്‍ട്‌സ് നിര്‍മാതാക്കളാണ് സമരക്കാര്‍ക്ക് പണം നല്‍കുന്നതെന്ന് മന്ത്രി സജി ചെറിയാന്‍

സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്ക് പണം കിട്ടുന്നുണ്ട്, വാഹന, സ്‌പെയര്‍ പാര്‍ട്‌സ് നിര്‍മാതാക്കളാണ് സമരക്കാര്‍ക്ക് പണം നല്‍കുന്നതെന്ന് മന്ത്രി സജി ചെറിയാന്‍
സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്ക് പണം കിട്ടുന്നുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍. വാഹന, സ്‌പെയര്‍ പാര്‍ട്‌സ് നിര്‍മാതാക്കളാണ് സമരക്കാര്‍ക്ക് പണം നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സര്‍വേക്കല്ല് പിഴുതുമാറ്റുന്നവര്‍ക്കെതിരെ നിയമനടപടി ഉറപ്പാണ്. ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കേണ്ട കുറ്റമാണിത്. സില്‍വര്‍ലൈന്‍ തന്റെ വീടിന് മുകളിലൂടെ വരണമെന്നാണ് ആഗ്രഹം.

പദ്ധതിയില്‍ നിന്നു പിന്നോട്ടില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകും. പദ്ധതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസിന് സര്‍വനാശമുണ്ടാകും. അടുത്ത തിരഞ്ഞെടുപ്പില്‍ 140 സീറ്റിലും എല്‍ഡിഎഫ് വിജയിക്കും.

തന്റെ മൂന്നു മക്കളും പ്രവേശനപ്പരീക്ഷ എഴുതിയാണ് എംബിബിഎസ് പ്രവേശനം നേടിയത്. തെറ്റായവിവരം പ്രചരിപ്പിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മാപ്പുപറയണം. താന്‍ ബഹുമാനിക്കുന്ന നേതാവായതുകൊണ്ട് വ്യക്തിപരമായ കാര്യങ്ങള്‍ പറയുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

Other News in this category



4malayalees Recommends