പഞ്ചപാണ്ഡവര്‍ക്ക് നടുവില്‍ നില്‍ക്കുന്ന പാഞ്ചാലി; വിവാദങ്ങള്‍ക്കിടെ വീണ്ടും വിനായകന്‍

പഞ്ചപാണ്ഡവര്‍ക്ക് നടുവില്‍ നില്‍ക്കുന്ന പാഞ്ചാലി; വിവാദങ്ങള്‍ക്കിടെ വീണ്ടും വിനായകന്‍
ഒരുത്തീ പ്രമോഷനിടെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തെത്തുടര്‍ന്നുള്ള വിവാദങ്ങള്‍ പുകയുന്നതിനിടെ പുതിയ പോസ്റ്റുമായി നടന്‍ വിനായകന്‍. പഞ്ചപാണ്ഡവര്‍ക്ക് നടുവില്‍ നില്‍ക്കുന്ന പാഞ്ചാലിയുടെ ചിത്രമാണ് താരം പങ്കുവെച്ചത്.താരത്തിന്റെ സാധാരണ പോസ്റ്റുകള്‍ പോലെ ഒരു തരത്തിലുള്ള ക്യാപ്ഷനും നല്‍കാതെയാണ് വിനായകന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പരാമര്‍ശം വിവാദമായതിന് പിന്നാലെ വിനായകന്‍ പങ്കുവെക്കുന്ന ആദ്യ പോസ്റ്റ് കൂടിയാണിത്.

പോസ്റ്റിന് നിരവധി കമന്റുകളാണ് വരുന്നത്. 'അഞ്ചു പുരുഷന്മാര്‍ക്ക് ഒരു സ്ത്രീയാണേല്‍ ആശാന് പത്തു സ്ത്രീ ആവാമെന്നാണോ ഉദ്ദേശിച്ചത്' തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് പിന്നാലെ എത്തുന്നത്.

താരത്തിന്റെ പരാമര്‍ശത്തിന് പിന്നാലെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും വ്യാപക വിമര്‍ശനങ്ങളള്‍ ഉയര്‍ന്നു വന്നിരുന്നു.

Other News in this category



4malayalees Recommends