പീറ്റര്‍ സ്വവര്‍ഗാനുരാഗിയാണെന്ന തരത്തില്‍ പലരും സംസാരിക്കുന്നത് കണ്ടു, എന്നാല്‍ അതല്ല ; ഷൈന്‍ ടോം ചാക്കോയുടെ അഭിനയത്തെ കുറിച്ച് അമല്‍ നീരദ്

പീറ്റര്‍ സ്വവര്‍ഗാനുരാഗിയാണെന്ന തരത്തില്‍ പലരും സംസാരിക്കുന്നത് കണ്ടു, എന്നാല്‍ അതല്ല ; ഷൈന്‍ ടോം ചാക്കോയുടെ അഭിനയത്തെ കുറിച്ച് അമല്‍ നീരദ്
അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വ്വത്തില്‍ ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ച പീറ്റര്‍ എന്ന കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ കഥാപാത്രമായുള്ള ഷൈന്‍ ടോം ചാക്കോയുടെ അഭിനയത്തെക്കുറിച്ച് പറയുകയാണ് സംവിധായകന്‍. മറ്റെല്ലാവരും കഥാപാത്രമായി അഭിനയിക്കുമ്പോള്‍ ഷൈന്‍ കഥാപാത്രമായി ജീവിക്കുകയായിരുന്നു എന്ന് അമല്‍ നീരദ് പറയുന്നു.

പീറ്റര്‍ സ്വവര്‍ഗാനുരാഗിയാണെന്ന തരത്തില്‍ പലരും സംസാരിക്കുന്നത് കണ്ടു. എന്നാല്‍ സ്വവര്‍ഗാനുരാഗി എന്നതിനേക്കാള്‍ ഒരു ബൈസെക്ഷ്വല്‍ ആംഗിളിലാണ് കഥാപാത്രത്തെ അവതരിപ്പിച്ചത് എന്ന് അമല്‍ നീരദ് വ്യക്തമാക്കി. സിനിമയില്‍ വളരെ ഹിറ്റായ ഒന്നായിരുന്നു പീറ്റര്‍ കളിച്ച ഡാന്‍സ് സ്റ്റെപ്പ്. അത് ഷൈന്‍ തന്നെയാണ് കൊറിയോഗ്രാഫി ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.

ഷൈന്‍ ടോം ചാക്കോ പീറ്റര്‍ എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവെക്കും എന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു. ചിത്രീകരണ സമയത്ത് കോസ്റ്റ്യൂം ധരിച്ച് കഴിഞ്ഞാല്‍ വസ്ത്രം ചുളുങ്ങുമെന്ന് പേടിച്ച് ഷൈന്‍ ഇരിക്കുക പോലുമില്ല. അതുപോലെ തന്റെ രംഗങ്ങള്‍ കഴിഞ്ഞാല്‍ അദ്ദേഹം അവിടെ നിന്ന് പോകില്ല. കഥാപാത്രത്തോടുള്ള നടന്റെ സമര്‍പ്പണമാണ് അതെന്ന് അമല്‍ നീരദ് പറയുന്നു.

Other News in this category



4malayalees Recommends