തലക്കകത്ത് ഒന്നുമില്ലാത്ത കുരങ്ങന്‍ !! വിക്കുള്ള വിദ്യാര്‍ത്ഥിയെ അപമാനിച്ച അധ്യാപകനെതിരെ ഹൃത്വിക് റോഷന്‍

തലക്കകത്ത് ഒന്നുമില്ലാത്ത കുരങ്ങന്‍ !! വിക്കുള്ള വിദ്യാര്‍ത്ഥിയെ അപമാനിച്ച അധ്യാപകനെതിരെ ഹൃത്വിക് റോഷന്‍
ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ കുട്ടിക്കാലത്ത് വിക്ക് മൂലം സംസാരിക്കാന്‍ വലിയ രീതിയില്‍ ബുദ്ധിമുട്ടിയിരുന്നു. പിന്നീട് വളരെ നാളത്തെ കഠിനമായ പരിശീലനത്തിലൂടേയും തെറാപ്പികളിലൂടേയുമാണ് വിക്കില്ലാതെ സംസാരിക്കാന്‍ അദ്ദേഹം ശീലിക്കുന്നത്. പിന്നീട് താരമായി മാറിയ ശേഷം ഒരിക്കല്‍ തന്നെ പോലെ വിക്ക് അനുഭവിക്കുന്നൊരു കുട്ടിയ്ക്ക് പിന്തുണയുമായി ഹൃത്വിക് രംഗത്ത് എത്തിയത് കയ്യടി നേടിയിരുന്നു. വിക്കിനെ കളിയാക്കിയ അധ്യാപകനെതിരെ രംഗത്തെത്തിയാണ് ഹൃത്വിക് കയ്യടി നേടിയത്.

'സംസാരിക്കുമ്പോള്‍ വിക്കുള്ള എന്റെ കസിന്‍ ക്ലാസില്‍ ഒരു പ്രസന്റേഷന്‍ നല്‍കുകയായിരുന്നു. ഈ സമയം അവന്റെ എച്ച്ഒഡി അവനെ കളിയാക്കി. അയാള്‍ ക്ലാസിന് മുന്നില്‍ വച്ച് അവനെ അപമാനിച്ചു. അപമാനിതനായ അവന്‍ പിന്നീട് ഇതുവരെ തന്റെ മുറിയില്‍ നിന്നും പുറത്ത് വന്നിട്ടില്ല' എന്നായിരുന്നു പോസ്റ്റില്‍ പറഞ്ഞിരുന്നത്.

'അവന്‍ ഇപ്പോള്‍ യൂണിവേഴ്‌സിറ്റിയിലേക്ക് തിരിച്ചു പോകില്ലെന്നാണ് പറയുന്നത്. ക്ലാസിലുള്ളവരെ നേരിടാനോ പഠിക്കാനോ ഉള്ള ആത്മവിശ്വാസം അവന് നഷ്ടമായിരിക്കുകയാണ്. എന്നും അദ്ദേഹം കുറിച്ചിരുന്നു.

ഇതിന് പിന്നാലെ പ്രതികരണവുമായി ഹൃത്വിക് എത്തുകയായിരുന്നു. 'ദയവ് ചെയ്ത് നിങ്ങളുടെ കസിനോട് പറയുക, ആ പ്രൊഫസറും അയാളുടെ ജഡ്ജ്‌മെന്റും അപ്രസക്തമാണ്. വിക്ക് അവന്റെ തെറ്റല്ലെന്നും അതില്‍ നാണിക്കേണ്ടതായി ഒന്നുമില്ലെന്നും പറയണം. അവനെ അപമാനിക്കുന്നവര്‍ തലച്ചോറില്ലാത്ത കുരങ്ങന്മാരാണ്' എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

Other News in this category



4malayalees Recommends