ആ സിനിമയുടെ രണ്ടാം ഭാഗം ആലോചിക്കുന്നുണ്ട്, പക്ഷെ അത് ഇപ്പോള്‍ ചെയ്യാന്‍ എനിക്ക് ആത്മവിശ്വാസമില്ല ; മനോജ് കെ ജയന്‍

ആ സിനിമയുടെ രണ്ടാം ഭാഗം ആലോചിക്കുന്നുണ്ട്, പക്ഷെ അത് ഇപ്പോള്‍ ചെയ്യാന്‍ എനിക്ക് ആത്മവിശ്വാസമില്ല ; മനോജ് കെ ജയന്‍
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത കഥാപാത്രമാണ് മനോജ് കെ. ജയന്‍ അനന്തഭദ്രം സിനിമയില്‍ അവതരിപ്പിച്ച ദിഗംബരന്‍. ഒരുപാട് ആരാധകരാണ് ഇന്നും ഈ കഥാപാത്രത്തിനുള്ളത്. സന്തോഷ് ശിവന്റെ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് 2005ല്‍ പുറത്തിറങ്ങിയ അനന്തഭദ്രം.

ഇപ്പോഴിതാ, അനന്തഭദ്രം രണ്ടാം ഭാഗം ആലോചിക്കുന്നുണ്ടെന്നും, എന്നാല്‍ തനിക്ക് ദിഗംബരനാകാന്‍ പേടിയാണെന്നും ആത്മവിശ്വാസമില്ലെന്നും പറയുകയാണ് മനോജ് കെ. ജയന്‍.

അനന്തഭദ്രം രണ്ടാം ഭാഗം വരുന്നുണ്ട്. എന്നാല്‍ വീണ്ടും ദിഗംബരനാകാന്‍ എനിക്ക് പേടിയാണ്. സത്യം പറഞ്ഞാല്‍ എനിക്ക് ആത്മവിശ്വാസമില്ലെന്ന് തന്നെ പറയാം. ഒരു ഭാഗം പോരെ ആ സിനിമയ്ക്ക്. കാരണം, ആദ്യ ഭാഗമായിരുന്നു നല്ലതെന്ന് ആളുകള്‍ പറയുന്ന ഒരു അവസ്ഥയിലേക്ക് നമ്മള്‍ എത്തിക്കണ്ടല്ലോ.

ആ കാലത്തുണ്ടായ ഊര്‍ജത്തിലും പവറിലും ഡെഡിക്കേഷനിലുമൊക്കെ ചെയ്ത് പോയതായിരിക്കും ആ സിനിമ. വീണ്ടും അതിന്റെ പുറകെ പോകുന്നത് അത്ര പന്തിയല്ലെന്നാണ് എന്റെ അഭിപ്രായം. അത് കൊണ്ട് ദിഗംബരന്‍ പോലുള്ള കഥാപാത്രങ്ങള്‍ വന്ന് കഴിഞ്ഞാല്‍ വീണ്ടും അതിന്റെ പുറകേ പോകാന്‍ നിക്കരുത്. അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends