ആമിര്‍ മോഹന്‍ലാലിനൊപ്പം മലയാളത്തിലേക്ക് ?

ആമിര്‍ മോഹന്‍ലാലിനൊപ്പം മലയാളത്തിലേക്ക് ?
മോഹന്‍ലാലും ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ഖാനും ഒന്നിച്ചെത്തുന്ന സിനിമയെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ സംസാരം. ഇത്തരമൊരു സിനിമയെക്കുറിച്ച് ഔദ്ദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെങ്കിലും ആവേശകരമായ പോസ്റ്റുകളാണ് ഫാന്‍സ് ഗ്രൂപ്പുകളില്‍ നിറയുന്നത്.

എന്താണ് ഇത്തരമൊരു ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരിക്കുന്നത് എന്ന് തിരഞ്ഞു പോയാല്‍ ലഭിക്കുന്നത് സമീര്‍ ഹംസയ്‌ക്കൊപ്പം ഇരുവരും നില്‍ക്കുന്ന ചിത്രമാണ്. മോഹന്‍ലാലിന്റെ സുഹൃത്തു കൂടിയായ സമീര്‍ തന്നെയാണ് രണ്ട് സൂപ്പര്‍താരങ്ങളുടെയും ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

പുതിയ ഏതെങ്കിലും പ്രോജക്ടിനു വേണ്ടിയാണോ ഈ ഒത്തുചേരല്‍ എന്നാണ് ആരാധകരുടെ സംശയം. ചിത്രത്തില്‍ ഇരുവര്‍ക്കുമൊപ്പം സമീര്‍ ഹംസയെയും കാണാം. മോഹന്‍ലാല്‍ ഇപ്പോള്‍ ബറോസ് സിനിമയുടെ ചിത്രീകരണത്തിരക്കിലാണ്. 'ബറോസില്‍' ആമിര്‍ ഖാന്‍ അതിഥിയായി എത്തുന്നുണ്ടോ എന്നും ആരാധകര്‍ ചോദിക്കുന്നു.



Other News in this category



4malayalees Recommends