വേദന മുഖത്തുവരാതെ, ആറാട്ടില്‍ സീന്‍ കറക്ടാക്കുന്ന മോഹന്‍ലാല്‍ ; പുകഴ്ത്തി ആരാധകര്‍

വേദന മുഖത്തുവരാതെ, ആറാട്ടില്‍ സീന്‍ കറക്ടാക്കുന്ന മോഹന്‍ലാല്‍ ; പുകഴ്ത്തി ആരാധകര്‍
മോഹന്‍ലാല്‍ ചിത്രം ആറാട്ട് ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തിയതോടെ സിനിമയെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ നിറയുകയാണ്. പ്രശംസിച്ചും വിമര്‍ശിച്ചുമുള്ള അഭിപ്രായങ്ങളും ധാരാളം വരുന്നുണ്ട്. ഇത്തരം പോസ്റ്റുകളുടെ കൂട്ടത്തില്‍ ഒരു സീനിലെ മോഹന്‍ലാലിന്റെ പ്രകടനത്തെ സൂക്ഷ്മമായി കണ്ടെത്തി സൈബര്‍ ഇടങ്ങളില്‍ പങ്കിടുകയാണ് ആരാധകര്‍.

സിദ്ദീഖും മോഹന്‍ലാലും തമ്മിലുള്ള സീനില്‍ അദ്ദേഹത്തിന്റെ കയ്യില്‍ കിടക്കുന്ന വള ജീപ്പിന്റെ ബോണറ്റില്‍ ഇടിക്കുന്നതിനിടെ പൊട്ടിപ്പോകുന്നു. ലാലിന്റെ കൈ നന്നായി വേദനിക്കുകയും ചെയ്യുന്നു. എന്നാല്‍ ടേക്ക് തടസ്സപ്പെടുത്താതെ ഊരിപ്പോയ വള സ്വാഭാവികമായി കയ്യിലാക്കി ഡയലോഗ് പറഞ്ഞ് ആ സീന്‍ അദ്ദേഹം പൂര്‍ത്തിയാക്കി. കൃത്യമായി നിരീക്ഷിച്ചാല്‍ മാത്രമേ അത്തരമൊരു സംഭവം ശ്രദ്ധയില്‍ പോലും പെടൂ എന്നതാണ് പ്രത്യേകത.


Other News in this category



4malayalees Recommends