അമേരിക്കയില്‍ നഴ്‌സായി ജോലി ചെയ്തുവരുന്ന ഭാര്യ അറിയാതെ ജോയിന്റ് അക്കൗണ്ടില്‍ നിന്ന് ഒന്നേകാല്‍ കോടി കാമുകിക്ക് നല്‍കി ; 52കാരനും 30കാരിയായ കാമുകിയും അറസ്റ്റില്‍

അമേരിക്കയില്‍ നഴ്‌സായി ജോലി ചെയ്തുവരുന്ന ഭാര്യ അറിയാതെ ജോയിന്റ് അക്കൗണ്ടില്‍ നിന്ന് ഒന്നേകാല്‍ കോടി കാമുകിക്ക് നല്‍കി ; 52കാരനും 30കാരിയായ കാമുകിയും അറസ്റ്റില്‍
ഭാര്യ അറിയാതെ ജോയിന്റ് അക്കൗണ്ടില്‍നിന്ന് ഒന്നേകാല്‍ കോടിയോളം രൂപ കാമുകിക്ക് ട്രാന്‍സ്ഫര്‍ ചെയ്ത സംഭവത്തില്‍ 52കാരനും 30കാരിയായ കാമുകിയും അറസ്റ്റിലായി. കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കാനാട്ട് ഹൗസില്‍ സിജു കെ ജോസ്(52) ഇയാളുടെ കാമുകി കായംകുളം ഗോവിന്ദമുട്ടം ഭാസുര ഭവനത്തില്‍ പ്രിയങ്ക((30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കായംകുളം പൊലീസാണ് ഇവരെ ഡല്‍ഹിയില്‍നിന്ന് അറസ്റ്റ് ചെയ്തത്.

അമേരിക്കയില്‍ നഴ്‌സായി ജോലി ചെയ്തുവരികയാണ് സിജുവിന്റെ ഭാര്യയും തൃശൂര്‍ സ്വദേശിയുമായ യുവതി. ഭാര്യയുടെയും സിജുവിന്റെ പേരില്‍ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപിറ്റല്‍ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടുകളില്‍നിന്നാണ് 1.24 കോടി രൂപ വില വരുന്ന 137938 ഡോളര്‍ സിജു, കാമുകിയായ പ്രിയങ്കയുടെ കായംകുളം എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൌണ്ടിലേക്ക് മാറ്റിയത്. സംഭവം മനസിലാക്കിയ സിജുവിന്റെ ഭാര്യ കായംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് കേസെടുത്തതോടെ സിജുവും പ്രിയങ്കയും ഒളിവില്‍ പോയി. ഇവര്‍ ഡല്‍ഹിയില്‍നിന്ന് നേപ്പാളിലേക്ക് കടന്നു. എന്നാല്‍ നേപ്പാളില്‍നിന്ന് തിരിച്ച് ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്. ഡല്‍ഹി എയര്‍ പോര്‍ട്ടിലെ എമിഗ്രേഷന്‍ വിഭാഗം ഇവരെ തടഞ്ഞുവെച്ചു കായംകുളം പൊലീസില്‍ അറിയിക്കുകയായിരുന്നു.




Other News in this category



4malayalees Recommends