കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്നു വയസുകാരി മരിച്ചു

കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്നു വയസുകാരി മരിച്ചു
കോഴിക്കോട് കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്നു വയസുകാരി മരിച്ചു. മുക്കം നഗരസഭയിലെ മുത്താലം കിടങ്ങില്‍ വീട്ടില്‍ ബിജുആര്യ ദമ്പതികളുടെ മകള്‍ വേദികയാണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് കളിക്കുന്നതിനിടെയാണ് അടപ്പ് തൊണ്ടയില്‍ കുടുങ്ങിയത്. ഉടനെ കുട്ടിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ സ്ഥിതി ഗുരുതരമായി തുടര്‍ന്നതിനാല്‍ ഇവിടെ നിന്നും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. ഇന്നലെ രാത്രി 11 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.



Other News in this category



4malayalees Recommends